വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് പോലീസ്.
- Posted on February 27, 2025
 - News
 - By Goutham prakash
 - 144 Views
 
                                                    വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. എന്നാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന നിഗമനത്തിലെത്തിയത് എന്നും അഫാന്‍ പോലിസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കട ബാധ്യതകള്‍ തീര്‍ക്കാന്‍ സഹായിക്കാതെ നിരന്തരം ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രം ചെയ്തതിനാലാണ് പിതാവിന്റെ സഹോദരനേയും ഭാര്യയേയും മുത്തശ്ശിയേയും കൊല്ലാന്‍ തീരുമാനിച്ചതെന്നും മൊഴിയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
.
