മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്‍റെ വധഭീഷണി

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോണ്‍ വിളിയെത്തിയത്. ഏഴാം ക്ലാസുകാരനാണ് ഫോൺ ചെയ്തത്.

കുട്ടി അസഭ്യവർഷം നടത്തിയതായും പൊലീസുകാർ പറയുന്നു. സംഭവത്തെ തുടർന്ന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോലീസ് അന്വേഷണത്തിലാണ്, എറണാകുളം സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് വധഭീഷണിക്കു പിന്നിലെന്ന് കണ്ടെത്തിയത്.

Author
No Image
Journalist

Dency Dominic

No description...

You May Also Like