സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍
- Posted on February 18, 2025
- News
- By Goutham prakash
- 278 Views
എസ്.വി.ഐ.എം.എസ്. യൂണിവേഴ്‌സിറ്റി നടത്തിയ വാര്‍ഷിക ഗോള്‍ഡ് മെഡല്‍ ഉപന്യാസ മത്സരങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ നിന്നുമുള്ള നെഫ്രോളജി വിഭാഗത്തിലെ പിജി ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ മികച്ച വിജയം നേടിയത്. പെരിട്ടോണിയല്‍ ഡയാലിസിസ് വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വി.ആര്‍. കൃഷ്ണകുമാര്‍ ഒന്നാം സ്ഥാനവും ഡോ. എസ്.എല്‍. ദേവിക മൂന്നാം സ്ഥാനവും നേടി. ജനറല്‍ വിഭാഗം ഉപന്യാസ മത്സരത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ശ്രുതി ഹരിദാസ് രണ്ടാം സ്ഥാനം നേടി. നെഫ്രോളജി വിഷയത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. രചന വാര്യര്‍, ഡോ. റോസ് മേരി ടോം എന്നിവര്‍ മൂന്നാം സ്ഥാനം നേടി. ദേശീയതലത്തില്‍ നടന്ന മത്സരങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ എല്ലാവരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
