മലയാളത്തിന്റെ ഇതിഹാസം മഞ്ഞിൽ മറഞ്ഞെങ്കിലും മലയാള മനസ്സിൽ നിന്നും മറയില്ലൊരിക്കലും.
- Posted on December 26, 2024
- News
- By Goutham prakash
- 356 Views
മലയാളത്തിന്റെ അക്ഷര പൗർണമി മഞ്ഞിൽ മറഞ്ഞെങ്കിലും മലയാളി മനസ്സിൽ നിന്നും ഒരിക്കലും മറയില്ല.
ചലചിത്രസംവിധായകൻ, നിർമ്മാതാവ്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിലും അക്ഷരാകാശത്ത് എല്ലാ മർമ്മരങ്ങളിലും എം.ടി. എന്ന രണ്ടക്ഷരം നിറഞ്ഞു നിന്നു.
മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലൈ പാലക്കാട് ജില്ലയിലെ കൂടല്ലൂരിൽ.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ എന്നീ നിലകളിലും പ്രവർത്തിച്ച ഈ എഴുത്തുകാരന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം,
ജേസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
മലയാളി ഗൃഹാതുരത്വവും പ്രകൃതിയിലെ സ്പന്ദനങ്ങളും ചരിത്രവുമെല്ലാം തന്റെ അക്ഷരങ്ങളിൽ സർഗ്ഗാത്മകമാക്കി.
എം.ടി.യുടെ രചനകളെല്ലാം പുതു തലമുറക്ക് ജീവ പാഠപുസ്തമാകണം.
വൈകീട്ട് നാലര വരെ കോഴിക്കോട് പൊതുദർശനത്തിന് ശേഷം 5 മണിക്ക് മാവൂർ പൊതു ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും
