പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്,കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ അമ്മാവൻ അറസ്റ്റിൽ.
- Posted on January 31, 2025
- News
- By Goutham prakash
- 173 Views
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്നും മുങ്ങിമരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇതിനിടെ, കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് കസ്റ്റഡിയിലുള്ള അമ്മാവൻ ഹരികുമാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അമ്മ ശ്രീതുവിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാവിലെ തന്നെ കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷം ദേവേന്ദുവിന്റെ മൃതദേഹം ബാലരാമപുരത്തെത്തിച്ചു. കുട്ടിയുടെ അയൽവീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മൂമ്മ ശ്രീകലയും അച്ഛൻ ശ്രീജിത്തും പൊലീസ് സ്റ്റേഷനിൽ നിന്നും സംസ്കാര ചടങ്ങുകൾ നടക്കുന്ന വീട്ടിലേക്ക് പോയിട്ടുണ്ട്.
സി.ഡി. സുനീഷ്
