ദേശീയ യുവോത്സവം രജിസ്‌ട്രേഷന്‍.
- Posted on November 05, 2025
- News
- By Goutham prakash
- 11 Views
2026 ജനുവരി ഒമ്പത് മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യുവോത്സവത്തിന്റെ ഭാഗമായി ബ്ലോക്ക്/കോര്‍പ്പറേഷന്‍/മുനിസിപ്പല്‍തല കേരളോത്സവം പൂര്‍ത്തീകരിച്ച് നവംബര്‍ 10നകം ജില്ലാതല മത്സരത്തിലേക്കുള്ള എന്‍ട്രികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.
നാടോടി നൃത്തം (ഗ്രൂപ്പ്), നാടോടിപ്പാട്ട് (ഗ്രൂപ്പ്), പെയിന്റിങ്, പ്രസംഗം (ഇംഗ്ലീഷ്/ഹിന്ദി), കഥാരചന (ഇംഗ്ലീഷ്/ഹിന്ദി), കവിതാരചന (ഇംഗ്ലീഷ്/ഹിന്ദി) എന്നീ ഇനങ്ങളാണ് ദേശീയ യുവോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാരചന ജില്ലാതലം മുതലുള്ള മത്സരം ആയതിനാല്‍ നിശ്ചിത തീയതിക്കകം https://keralotsavam.com/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാനാവൂ. ഫോണ്‍: 0495 2373371.
