*പ്രസിദ്ധീകരണത്തിന്* *ഫാം ഇൻഫർമേഷൻ ബ്യൂറോ* കൃഷിഭവൻ സ്മാർട്ട് ആകുന്നത് സേവനങ്ങൾ സ്മാർട്ട് ആകുമ്പോൾ: കൃഷിമന്ത്രി പി പ്രസാദ്.
- Posted on February 06, 2026
- News
- By Goutham prakash
- 24 Views
ചാത്തന്നൂർ: കൃഷിവകുപ്പ് സ്മാർട്ട് കൃഷിഭവൻ എന്ന ആശയം കൊണ്ടുവന്നത് സേവനങ്ങൾ സ്മാർട്ട് ആക്കാൻ ലക്ഷ്യം വെച്ചാണെന്ന് മന്ത്രി പി പ്രസാദ്. ചാത്തന്നൂർ എംഎൽഎ ജി എസ് ജയപാൽ അധ്യക്ഷനായ ചടങ്ങിൽ പൂയപ്പള്ളി സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് കൃഷിഭവനകൾ ഉദ്യോഗസ്ഥരുടെ ഇടത്താവളങ്ങൾ മാത്രമായിരിക്കണം, അത് കർഷകർക്ക് ആവശ്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങൾ ആകണമെന്നും ഉദ്യോഗസ്ഥർ കൂടുതൽ സമയം കർഷകരോടൊപ്പം കൃഷിയിടങ്ങളിൽ ചെലവഴിക്കണം എന്നും മന്ത്രി പറഞ്ഞു. എന്നാൽ മാത്രമേ കാർഷിക മേഖലയിൽ നമുക്ക് വളർച്ച കൈവരിക്കാൻ കഴിയുകയുള്ളൂ. അത്തരത്തിൽ സ്മാർട്ട് ആയ സേവനങ്ങൾ കർഷകർക്ക് പ്രദാനം ചെയ്യുന്ന ഒരു സ്ഥാപനമായി പൂയപ്പള്ളി കൃഷിഭവൻ മാറട്ടെ എന്ന് മന്ത്രി ആശംസിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുനിൽക്കുന്ന തരത്തിൽ കാർഷിക മേഖലയെ സജ്ജമാക്കുന്നതിന് വേൾഡ് ബാങ്ക് സഹായത്തോടെ KERA പദ്ധതിയിൽ 2365 കോടി രൂപയുടെ പദ്ധതികൾ കേരളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. കഴിഞ്ഞ 40 വർഷത്തിനിടയിൽ ഇത്രയും വലിയൊരു പദ്ധതി ആദ്യമായാണ് നമ്മുടെ സംസ്ഥാനത്ത് നടത്തപ്പെടുന്നത് മന്ത്രി പറഞ്ഞു. പ്ലാന്റേഷൻ കൃഷികളായ റബ്ബർ, കോഫി, ഏലം എന്നിങ്ങനെ എല്ലാ കാർഷിക മേഖലയിലും മെച്ചപ്പെട്ട വളർച്ച ഉണ്ടാകുന്ന തരത്തിലാണ് കേര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നെൽകൃഷിയിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ നമുക്കായി. ആരോഗ്യപരമായ ഭക്ഷണമാണ് നമ്മുടെ നിലനിൽപ്പിന് ആധാരം. ICAR കണക്കുകൾ പ്രകാരം56.4% രോഗങ്ങൾക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. കൃഷിയിട ആസൂത്രണം നടത്തി പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് കാർഷിക മേഖലയെ ഉത്തേജിപ്പിക്കുവാനും കൃഷി വിസ്തൃതി വർധിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു.
കൃഷിഭവൻ നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി അനുവദിച്ച കൊച്ചുമ്മൻ എന്ന വ്യക്തിയെ വേദിയിൽ മന്ത്രി ആദരിച്ചു.
പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികല എൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊല്ലം പ്രിൻസിപ്പൽ കൃഷി ഓഫീസർ അനീസ എം എസ് പദ്ധതി വിശദീകരണം നടത്തി.
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ചാവടി, വികസന സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമി.ആർ.ജി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനി അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിനോയി.ബി., ജില്ല പഞ്ചായത്ത് അംഗം പി ആർ സന്തോഷ്, കെ എസ് ഷിജു കുമാർ, ജയൻ ടി, വിന്‍ റോയ് , ജലജ ബാലകൃഷ്ണൻ, റീന രവീന്ദ്രൻ , കൊട്ടാരക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ധന്യ കൃഷ്ണൻ മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ അനുഷ്മ എസ് ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.
