സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രിചിഞ്ചു റാണി കൂടുതല്‍കേന്ദ്ര സഹായം വേണമെന്നും ആവശ്യം
- Posted on July 04, 2025
- News
- By Goutham prakash
- 103 Views
സി.ഡി. സുനീഷ്
സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് മൃഗസംരക്ഷണ, ക്ഷീരോല്‍പാദന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. കാക്കകളില്‍ വരെ പക്ഷിപ്പനി കണ്ടെത്തിയെന്നും പക്ഷിപ്പനി നിയന്ത്രിക്കാന്‍ കൂടുതല്‍ കേന്ദ്ര സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി. 2016 മുതല്‍ കേന്ദ്ര ഫണ്ട് ബാധ്യത ആയിരിക്കുകയാണെന്നും 2021 മുതല്‍ കേന്ദ്ര ഫണ്ട് ലഭിക്കാന്‍ ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. 6 കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കിട്ടാന്‍ ഉള്ളതെന്നും ദില്ലിയിലെത്തിയ ചിഞ്ചുറാണി വ്യക്തമാക്കി.
