ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പത്താമത്തെ പ്രസിഡന്റ് തെരെഞ്ഞെടുക്കപ്പെട്ട കൃസ്റ്റി കോവെൻട്രി.
- Posted on March 23, 2025
- News
- By Goutham prakash
- 239 Views
ഈ വിജയത്തിന് ഒരുപാടു സവിശേഷതകൾ ഉണ്ട്
ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പത്താമത്തെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കൃസ്റ്റി കോവെൻട്രിയാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്
അതുപോലെ ആദ്യ വനിത...
ആദ്യ ആഫ്രിക്കൻ വംശജ
41 വയസുള്ള പുതിയ പ്രസിഡന്റിന്റെ കാലാവധി 2033 മാർച്ചു മാസം വരെയാണ്
മറ്റൊരു റെക്കാർഡ് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കാൻഡിഡേറ്റുമാണ് നീന്തലിൽ 2 തവണ ഒളിമ്പിക് സ്വർണം നേടിയ ഈ സിമ്പാവെക്കാരി... ഇപ്പോൾ അവർ അവരുടെ രാജ്യത്തിന്റെ
കായിക വകുപ്പ് മന്ത്രിയും ആണ്
ആകെ രേഖപ്പെടുത്തിയ 97 ൽ, 49 നേടി ആദ്യ റൗണ്ടിൽ തന്നെ അവർ വിജയം നേടി
കേവലം 10 മിനിറ്റ് നേരമേ വേണ്ടിവന്നുള്ള പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ
12 വർഷം ഈ സ്ഥാനത്തുണ്ടായിരുന്ന തോമസ് ബഹിന്റെ പിൻഗാമിയായി ജൂൺ 23 നു കോവെൻട്രി അധികാരമേൽക്കും
