ബീറ്റ്റൂട്ട് ആണ് താരം!!!
- Posted on December 15, 2020
- Fitness
- By Deepa Shaji Pulpally
- 595 Views
ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികളിൽ ഗ്ളൂക്കോസിന്റെ അളവ് കുറക്കാൻ സഹായിക്കും..
ഇലയും, കിഴങ്ങും ആഹാരത്തിന് ഉപയോഗിക്കുന്ന ഒരു പച്ചക്കറി വിളയാണ് ബീറ്റ്റൂട്ട്.ചുവന്ന കളറുള്ള ബീറ്റ്റൂട്ടിൽ "ബീറ്റ സിയാനിൻ " കൂടുതൽ അടങ്ങിയിരിക്കുന്നതിന്നാൽ ചീത്ത കോളെസ്ട്രോൾ ആയ എൽഡിഎൽ കുറക്കാൻ ഇത് ഏറെ സഹായകമാണ്.ബീറ്റ്റൂട്ട് അച്ചാർ, പച്ചടി, ജ്യൂസ് ആയും, ബീറ്റ്റൂട്ട് ഇലകൾ തോരനായും ഉപയോഗിക്കുന്നതു വഴി നൈട്രേറ്റുകൾ ധരാളം ശരീരത്തിൽ എത്തുകയും രക്‌ത സമ്മർദം കുറക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയുന്നു .

ബീറ്റ്റൂട്ട് ജ്യൂസിന് പ്രാധാന്യം ഏറിവരുന്ന വരുന്ന കാലഘട്ടം ആണിന്ന്, കാരണം വിറ്റാമിൻ C യും അയണും ഉള്ളതിനാൽ രക്തത്തിലെ ഓക്‌സിജന്റെ അളവ് കൂട്ടി അയണിന്റെ കുറവ് മൂലം ഉണ്ടാവുന്ന തളർച്ച മാറ്റാനും, രോഗ പ്രതിരോധ ശക്തി തരുകായും ചെയ്യുന്നു .

ബീറ്റ്റൂട്ടിന് തന്നത് നിറം നൽകുന്ന "ബെറ്റാനിൻ " ഉള്ളതിനാൽ കരളിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കും.നിത്യേന ബീറ്റ്റൂട്ട്

ഭക്ഷണത്തിൽ ഉൾ പ്പെടുത്തിയാൽ കൊളെസ്ട്രോൾ കുറയ്ക്കും എന്നും പഠനങ്ങൾ പറയുന്നു.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികളിൽ ഗ്ളൂക്കോസിന്റെ അളവ് കുറക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന "സൊല്യൂബിൾ ഫൈബർ " ദഹനത്തിനും വളരെ നല്ലതാണ്.
ഫൈബെറിൻ്റെ അളവ് കൂടുതൽ ഉള്ളതിനാൽ ശരീരഭാരം കുറക്കാനും, ഓർമ ശക്തി വർദ്ധി പ്പിക്കാനും,ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും, ജലാംശം നിലനിർത്താനും, ചർമത്തിന് തിളക്കം കൂട്ടാനും ഇന്ന് എല്ലാവരും ബീറ്റ്റൂട്ട് ധാരാളം ഉപയോഗിക്കുന്നു.ഇപ്പോൾ കുട്ടികൾ മുതൽ വലിയവർ വരെ ഡയറ്റിൽ ബീറ്റ്റൂട്ട് കൂടുതലായി ഉൾപ്പെടുത്താറുണ്ട് .
