*കേരള കോൺഗ്രസ്സ് എസ്സ്, നേതൃസംഗമം നവം എട്ടിന് ആലപ്പുഴയിൽ*
- Posted on October 29, 2025
- News
- By Goutham prakash
- 51 Views
ആലപ്പുഴ.
ഇടതുപക്ഷ സർക്കാരിന്റെ ജന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ഒരുങ്ങാനും കേരള കോൺഗ്രസ്സ് എസ്സ്, ആലപ്പുഴയിൽ നേതൃ സംഗമം സംഘടിപ്പിക്കും.
നവംബർ 8 ന് ആലപ്പുഴ റോട്ടറി ക്ലബ്ബ് ഹാളിൽ രാവിലെ 10.30ക്ക് കേരള കോൺഗ്രസ്സ് പാർട്ടി ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി ജനറൽ ഷാജി കടമന, ഉന്നതധികാര സമിതി മെമ്പർ കവടിയാർ ധർമ്മൻ, ജില്ലാ പ്രസിഡന്റ് ഷോണി മാത്യൂ, സംസ്ഥാന സെക്രട്ടറി പി.ആർ. വിനയൻ, ദേവദാസ്, സുബിത് തോപ്പിൽ, ആർ. പുഷ്പരാജ്, ഷാജി മേനോൻ, ബിജു തയ്യിൽ, എന്നിവർ നേതൃത്വം നൽകും
