കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് അവസാനിക്കും

കൊച്ചി : സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,19,362 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561 പേർ പെൺകുട്ടികളുമാണ്. പതിനെട്ടായിരത്തോളം അധ്യാപകർ പങ്കെടുക്കുന്ന ഉത്തരക്കടലാസ് മൂല്യ നിർണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. മൂല്യ നിർണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ ജോലികൾ ഏപ്രിൽ 5ന് പരീക്ഷ ഭവനിൽ ആരംഭിക്കും. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like