ധുമ്ര" പ്രകാശനം ചെയ്തു
- Posted on March 06, 2023
- News
- By Goutham prakash
- 278 Views
കൽപ്പറ്റ:- പാലക്കാട് വല്ലപ്പുഴ കുറുവട്ടൂർ സ്വദേശി പ്രവാസ വ്യവസായി മുഹമ്മദ് കുട്ടി ഹാജിയുടെ(കുട്ടി) അരനൂറ്റാണ്ട് പ്രവാസജീവിതം ആസ്പദമാക്കി റസാഖ് കൽപ്പറ്റ എഴുതിയ"ദുംറ" എന്ന പുസ്തകത്തിൻറെ പ്രകാശനം വല്ലപ്പുഴ കുറുവട്ടൂർ കെ സി എം യു പി സ്കൂൾ അങ്കണത്തിൽ നടന്നു. പ്രകാശനകർമ്മം വി. കെ. ശ്രീകണ്ഠൻ (എം പി) വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈനക്ക് നൽകി നിർവഹിച്ചു .പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഭഗീരഥി, അബ്ദുൽ ഖാദർ കൊടുങ്ങല്ലൂർ, പി .വി. റഫീഖ് കണ്ണൂർ, പി.ശ്രീനിവാസൻ,കെ.ബിന്ദു സന്തോഷ്,സി.റിനീഷ്ഉണ്ണി,യു.അജിത്കുമാർ,മുഹമ്മദ്കുട്ടിഹാജിസംസാരിച്ചു.റസാഖ്കൽപ്പറ്റപുസ്തകംപരിചയപ്പെടുത്തി.കഥാനായകൻ ബോംബെയിൽ നിന്നും ഗൾഫിലേക്ക് കയറുന്ന കപ്പലിൻറ്റെപേരാണ് "ദുംമ്റ".ഫോട്ടോ അടിക്കുറിപ്പ് :-01
റസാഖ് കൽപ്പറ്റ എഴുതിയ"ദുംറ" എന്ന പുസ്തകത്തിൻറെ പ്രകാശനം വല്ലപ്പുഴ കുറുവട്ടൂർ കെ സി എം യു പി സ്കൂൾ അങ്കണത്തിൽ വി. കെ. ശ്രീകണ്ഠൻ (എം പി) വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഫൈനക്ക് നൽകി നിർവഹിക്കുന്നു.
Kalpetta: 06-03-2023 K.P.Haridas,Photoworld,Kalpetta-Mob-9387412551
