കണ്ടൽ കാടുകൾക്ക്, ഹരിത കവചമൊരുക്കി കണ്ടൽ സുരേന്ദ്രൻ.
- Posted on June 12, 2025
- Health
- By Goutham prakash
- 140 Views

* *സി.ഡി. സുനീഷ്.*
തലശ്ശേരി കൊടുവള്ളി പുഴയിലെ കണ്ടൽ കാടുകളുടെ പ്രാധാന്യം അറിഞ്ഞ്, അവക്ക് ഹരിത കവചമൊരുക്കുകയാണ് കണ്ടൽ സുരേന്ദ്രൻ.
ഇത്തരം സൂക്ഷ്മ ജൈവ ആവാസ വ്യവസ്ഥകളുടെ പരിപാലനത്തിന്റെ പ്രാധാന്യം, കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് എത്ര മാത്രം പ്രധാനമാണെന്നും നമ്മുടെ നില നിൽപ്പിന്റെ ആധാര ശിലകളാണിതെന്ന് തിരിച്ചറിയുന്നവർ വിരളമായിരിക്കും. അതാകും ഈ പുഴയിലേക്ക് അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്ക് അറിയാതെ പോകുന്നതും ഒരു പക്ഷേ അറിഞ്ഞും ഈ
ദ്രോഹം ചെയ്യുന്നത്.
ഓട്ടോ തൊഴിലാളിയായ ധർമ്മടം സുരേന്ദ്രൻ അധിക സമയവും ചിലവഴിക്കുന്നത് പുഴയിലേയും കണ്ടൽ കാട്ടിലേയും മാലിന്യ കൂമ്പാരം നീക്കി ഹരിത കവചമൊരുക്കാനാണ്.
കേരളത്തിലെ കണ്ടൽക്കാടുകളുടെ പ്രാരംഭ പ്രവൃത്തനം തുടങ്ങിയത് 1996-97, കാലഘട്ടത്തിലാണ് .ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉണ്ടായ പ്രകൃതി ദുരന്തങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തി ജനങ്ങളെ സഹായിച്ചത് കണ്ടൽക്കാടുകളാണന്നുള്ള തിരിച്ചറിവാണ് കണ്ടൽക്കാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായതെന്ന് സുരേന്ദ്രൻ എൻ. മലയാളത്തോട് പറഞ്ഞു.
ഓറീസ്സയിലുണ്ടായ കൊടുംകാറ്റിലും പേമാരിയിലും പതിനായിരങ്ങളുടെ ജീവൻ നഷ്ടമായി, അന്ന് അനേകായിരം ജനങ്ങളുടെ ജീവൻ രക്ഷിച്ചത് കണ്ടൽക്കാടുകളാണ്. പ്രക്രുതി ദുരന്തങ്ങളെ നേരിടാനും മണ്ണൊലിപ്പ് തടയാനും കാറ്റിനെ തടഞ്ഞു നിർത്താനും മത്സ്യത്തിന്റെ പ്രജനനത്തിനും പ്രക്രുതിയുടെ വരദാനമായ കണ്ടൽക്കാടുകൾക്ക് കഴിയും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ കേരള ത്തിലെ വനം വന്യ ജീവി വകുപ്പ് പരീക്ഷണാർത്ഥം കണ്ടൽ നട്ടുവളർത്തൽ പദ്ധതിക്ക് തുടക്കം കുറിച്ച്.ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി വനം വകുപ്പ് കണ്ടെത്തിയ രണ്ട് വ്യെക്‌തികൾ ഒന്ന് കല്ലേൻ പൊക്കൂടനും രണ്ട് ധർമ്മടം സുരേന്ദ്രൻ (വി.രവീന്ദ്രൻ ) അറിയപ്പെടുന്ന പേരു് സുരേന്ദ്രനുമായിരുന്നു
കണ്ണൂർ വനം ഡിവിഷന്റെ കീഴിൽ വരുന്ന കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറും പരിസ്ഥിതി സ്നേഹിയുമായ .കെ വി.ഉത്തമന്റെ നിർദ്ദേശ പ്രകാരം പഴയങ്ങാടി പ്രദേശത്ത് നിന്ന് കല്ലേൻ പൊക്കൂടൻ വിത്തുകൾ ശേഖരിച്ച് നൽകുകയും സുരേന്ദ്രൻ തലശ്ശേരിയിൽ നട്ടു വളർത്തുകയും ചെയ്യും. ഇങ്ങിനെയായിരുന്നു തുടക്കം.
തുടക്കത്തിൽ ഒരിനം കണ്ടൽ മാത്രമാണ് നട്ടുവളർത്താൻ തുടങ്ങിയത്.
അതേ കാലയളവിൽ തന്നെ നാട്ടിൽ കിട്ടുന്ന വിത്ത് കൾ ശേഖരിച്ച് പരീക്ഷണാർത്ഥം നഴ്സറികളും ഉണ്ടാക്കി ആരംഭ ഘട്ടത്തിൽ മഹാഭൂരിപക്ഷ വും നഷ്ടപ്പെട്ടു.പിന്നീടങ്ങോട്ട് കണ്ടൽക്കാടിന്റെ ആവാസ വ്യവസ സ്ഥമനസ്സിലാക്കി നഴ്സറികളുണ്ടാക്കി നട്ടുവളർത്തി വിജയം കൈവരിച്ചു.കേരളത്തിന്റെ പല ഭാഗങ്ങളിലും ആവശ്യപ്പെടുന്നതനുസരിച്ച് കണ്ടൽക്കാടുകൾ നട്ടുവളർത്തിക്കൊടുത്തിട്ടു
ണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
ഇതിന്റെ കൂടെത്തന്നെ കണ്ടലിന്റെ നാട്ടറിവുകൾ ശേഖരിക്കുകയും നാട്ടിൽ കിട്ടുന്ന കണ്ടലും അനുബന്ധ സസ്യങ്ങളും പല കോളേജുകളിലും കൊണ്ടു പോയി കണ്ടു പിടിച്ച്തിന്റെ ശാസ്ത്രീയ നാമങ്ങളെക്കുറിച്ചുള്ള അറിവ് നേടുകയും, കണ്ടലിനെ അറിയാനും പഠനത്തിനും വരുന്നവർക്ക് പറഞ്ഞു കൊടുക്കും, സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തിനകത്തും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശാസ്ത്രജ്ഞരും ഗവേഷണ വിദ്യാർത്ഥികളും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തലശ്ശേരിയിലെ കണ്ടലുകളിൽ പഠനത്തിനാ യി വന്നു പോകുന്നു കണ്ടൽക്കാടിന്റെ പാരിസ്ഥിക പ്രാധാന്യത്തെ ക്കുറിച്ച് പഠിക്കുന്ന പഠനസംഘങ്ങളോടൊപ്പം പ്രവൃത്തിക്കുന്നു,
വംശനാശം നേരിടുന്ന കണ്ടലിനെക്കുറിച്ചുള്ള പഠനം നടത്തി വരുന്ന സുരേന്ദ്രൻ കേരളത്തിന്റെ പല സ്ഥലങ്ങളിലായി അഞ്ച് ലക്ഷത്തോളം വിവിധ തരം കണ്ടൽക്കാടുകൾ നട്ടുവളർത്തി പ്രവ്രുത്തി പരിചയം ഉണ്ട്.നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ധർമ്മടം ഈ ഗ്രാമത്തെ ഒരു കണ്ടൽ ഗ്രാമമാക്കി മാറ്റി, ഈ കണ്ടലുകൾ പുറമെ നിന്ന് വരുന്നവർക്ക് ഒരു അൽഭുതമാണ്. തലശ്ശേരിയുടെ ഭാഗ ങ്ങളിൽ മാത്രം എഴുപത് ഹെക്ടറിന് മുകളിൽ കണ്ടൽക്കാടുകൾ നട്ടുവളർത്തി യിട്ടുണ്ട്. ഈ കാരണത്താൽ ജനങ്ങൾ എനിയ്ക്ക് നൽകിയ ഓമനപ്പേരാണ"കണ്ടൽ ദൈവം" ഏതു കണ്ടലും അനുബന്ധ സസ്യങ്ങളും ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയും അത്രയും പ്രവൃത്തി പരിചയം കണ്ടൽക്കാടുകളിൽ ഉണ്ട്. കണ്ടൽക്കാടുകളുടെ ആവാസ വ്യവസ്ഥയും നാട്ടറിവുകളും നിലവിലുള്ള ഉപയോഗവും അറിയാം. കണ്ടൽക്കാടുകളിലെ നിരവധി ജീവജാലങ്ങളേയും സസ്യങ്ങളേയും കുറിച്ചുള്ള ഫോട്ടോയും വീഡിയോയും ഈ ഹരിത മനുഷ്യൻ ശേഖരിച്ചിട്ടുണ്ട്.നിത്യ ജീവിതത്തിന്റെ ഭാഗമായി തൊഴിലും അതിനോടൊപ്പം പരിസ്ഥിതി പ്രവൃത്തനവും ദിനചര്യ എന്നോണം നടത്തി വരുന്നു. എനിയ്ക്ക് കിട്ടുന്ന അറിവുകൾ ഓരോ കണ്ടൽ പ്രദേശത്തേയും ജനങ്ങളെ ബോധ്യപ്പെടുത്തി പരിസ്ഥിതി നശീകരണം തടയുംപ്രകൃതി യെനശിപ്പിക്കുന്ന പ്രവൃത്തനം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട അധികാരാകളെ സമീപിച്ച് നടപടി എടുപ്പിക്കും.പുഴയോരങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം, കണ്ടൽ നട്ടുവളർത്തൽ, ബോധവൽക്കരണം, പ്രചാരണം, സംരക്ഷണം ,ദിനചര്യയാക്കി പ്രവൃത്തിച്ചു വരുന്നു. നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. അവാർഡുകൾക്ക് പിറകെ പോകലില്ല ഞാൻ.
നമ്മൾ ചെയ്യുന്ന പ്രവൃത്തികണ്ടിട്ട് ജനങ്ങൾ നൽകുന്ന അംഗികാരമാണ് ഏറ്റവും വലിയ അവാർഡെന്നും ഇദ്ദേഹം പറഞ്ഞു.
കണ്ടൽ നമ്മുടെ അതിജീവിതത്തിന്റെ കൂടി ഹരിത നാമ്പുകളാണെന്ന് നാം എന്ന് തിരിച്ചറിയും.