ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച്, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയവും, പബ്ലിക് റിലേഷൻസ് വകുപ്പുമായി ചേർന്ന് ഫോട്ടോ പ്രദർശനം നടത്തുന്നു.
- Posted on January 26, 2025
- News
- By Goutham prakash
- 171 Views
ചരിത്രസ്മരണകൾ ഉണർത്തുന്ന ഫോട്ടോ പ്രദർശനത്തിൽ, ആ ദാ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ ശ്രീ.പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തുന്ന ചിത്രങ്ങൾ, പഴയ കാല വോട്ടിംഗ് സംവിധാനങ്ങൾ, സാമഗ്രികൾ, ഭിന്നശേഷി വോട്ടറുടെ കാൽ വിരലിൽ അടയാളം രേഖപ്പെടുത്തുന്നത്, വിവാഹദിനത്തിൽ വോട്ടു ചെയ്യാനെത്തിയ നവവരനും വധുവും, വാഹന അപകടത്തിൽ പരിക്കേറ്റിട്ടും സ്ട്രെച്ചറിൽ വോട്ടു ചെയ്യാൻ ബൂത്തിലെത്തിയ മധു, വീട്ടിൽ വോട്ടു രേഖപ്പെടുത്തുന്ന 111 വയസുകാരി കുപ്പച്ചി, തുടങ്ങി നിരവധി അപൂർവ്വചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദർശനം 26, 27 തീയതികളിൽ മാനവീയം വീഥിയിൽ തുടരും. അടുത്ത മൂന്ന് മാസകാലയളവിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രദർശനം നടത്തുന്നതായിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു
