മക്കളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾക്ക് മനം പോലെ മംഗല്യം
- Posted on May 16, 2021
- Timepass
- By Deepa Shaji Pulpally
- 563 Views
വീട്ടിൽ ഒരുക്കിയ കതിർ മണ്ഡപത്തിൽ മക്കളുടെ സാന്നിധ്യത്തിൽ അവർ ഒന്നുകൂടി വിവാഹിതരാവുകയാ യിരുന്നു.

കട്ടപ്പനയിൽ ആണ് അവിസ്മരണീയമായ ഈ മുഹൂർത്തത്തിന് തിരി തെളിഞ്ഞത്. 1996-ൽ പ്രണയത്തിലായിരുന്ന ശിവകുമാറും, ജയയും രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ച് ആയിരുന്നു മക്കളുടെ നിർബന്ധപ്രകാരം വീട്ടിൽ കതിർമണ്ഡപം ഒരുക്കിയത്. ബാംഗ്ലൂർ ഓക്സ്ഫോർഡ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായ മൂത്ത മകൾ അഞ്ജലിയും, മാഹി ദന്തൽ കോളേജ് വിദ്യാർഥിനിയായ രണ്ടാമത്തെ മകൾ ആരാധനയും, പുളിയന്മല കാർമൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ഇളയമകൾ അതിഥിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വീട്ടിൽ ഒരുക്കിയ കതിർ മണ്ഡപത്തിൽ മക്കളുടെ സാന്നിധ്യത്തിൽ അവർ ഒന്നുകൂടി വിവാഹിതരാവുകയാ യിരുന്നു.