ഐ.എം.എസ് നാഷണൽ കൗൺസിലിലേക്ക് കുസാറ്റ് പ്രൊഫസർ തെരഞ്ഞെടുക്കപ്പെട്ടു
- Posted on April 06, 2026
- News
- By Goutham prakash
- 100 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അറ്റ്മോസ്ഫെറിക് സയൻസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയും അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR) ഡയറക്ടറുമായ ഡോ. അഭിലാഷ് എസ്, ഇന്ത്യൻ മീറ്റിയോറോളജിക്കൽ സൊസൈറ്റിയുടെ (IMS) 2026–2028 കാലയളവിലേക്കുള്ള നാഷണൽ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിയോറോളജി ആൻഡ് അറ്റ്മോസ്ഫെറിക് സയൻസുമായി ബന്ധപ്പെട്ട ദേശീയ ശാസ്ത്ര സംഘടനയായ IMS, ഗവേഷണം, വിദ്യാഭ്യാസം, ശാസ്ത്രീയ സഹകരണം, മുതലായവ വഴി ശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവർത്തിച്ചു വരുന്നു. കാലാവസ്ഥാ പ്രവചനം-ഗവേഷണം, ദുരന്തനിവാരണ സംവിധാനം എന്നിവയിലും സംഘടനയുടെ പങ്ക് ശ്രദ്ധേയമാണ്.
ഡോ. അഭിലാഷിന് ലഭിച്ച ഈ അംഗീകാരം അന്തരീക്ഷ ശാസ്ത്ര രംഗത്തുള്ള അദ്ദേഹത്തിന്റെ അക്കാദമിക-ഗവേഷണ സംഭാവനകളെ അടിസ്ഥാനമാക്കിയാണ്.
