മൂന്ന് കടുവകൾ ജനവാസ മേഖലയിൽ , മുൾമുനയിൽ ഒരുദിനം
- Posted on November 04, 2020
- Localnews
- By enmalayalam
- 453 Views
വയനാട് : സുൽത്താൻ ബത്തേരി: ജനവാസ മേഖലയിൽ മൂന്ന് കടുവകൾ ഒരുമിച്ച് ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തുന്നു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ തന്നെയാണ് കടുവയെ കണ്ട കാര്യം ഫോറസ്റ്റ് ഓഫീസര്‍മാരെ അറിയിച്ചത്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ആഴ്ച വയനാട്ടില്‍ നിന്ന് നെയ്യാറിലെത്തിച്ച കടുവ ചാടിപ്പോയതും ഏറെ ആശങ്കയുണ്ടാക്കിയിരുന്നു. സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് കടുവ രക്ഷപ്പെട്ടത്. അടുത്ത ദിവസം മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്.