ആശമാരുടെ പോരാട്ടത്തിന് ഐക്യദാർഡ്യം. ഗീവർഗ്ഗീസ് മാർ കുറിലോസ്.

ആശമാരുടെ

സമരം ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനം ശ്രദ്ധിച്ചു,


ആശമാരുടെ ഓണറേറിയാം ഒറ്റയടിക്ക് മൂന്ന് ഇരട്ടി കൂട്ടാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് മന്ത്രി.  അപ്പോൾ ഒരു ചോദ്യം.  അത് ന്യായമല്ലെങ്കിൽ LDF പ്രകടനപത്രികയിൽ അത്രയും നൽകും എന്ന് പറഞ്ഞത് തെറ്റായിരുന്നോ വെന്ന്  ഗീവർഗ്ഗീസ് മാർ കുറിലോസ് സാമൂഹ്യ മാധ്യമത്തിൽ പ്രതികരിച്ചു. 


ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ അത്രയും കൂട്ടാൻ സാധിക്കില്ല,  തല്ക്കാലം നമുക്ക് സാധിക്കുന്ന ഒരു നിശ്ചിത വർദ്ധനവ് നൽകാം എന്ന് എന്ത് കൊണ്ട് മന്ത്രി പറയുന്നില്ല? അതല്ലേ ജനാധിപത്യ മര്യാദ? അങ്ങനെയല്ലേ  ജനാധിപത്യ ചർച്ച മുന്നോട്ട് പോകേണ്ടത്? അവിടെയാണ് ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നത്.  ഒരു ദിവസം 250 രൂപകൊണ്ട് മന്ത്രിക്കു ജീവിക്കാൻ സാധിക്കുമോ?  എത്രയും പെട്ടന്ന് ഈ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ആത്മാർഥമായി ശ്രമിക്കണം എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു.  ആശമാർക്ക് തുടർന്നും ഐക്യദാർഢ്യം മെന്ന് ഗീവർഗ്ഗീസ് മാർ കുറിലോസ് പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like