ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്.

ഓഹരി വിപണിയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുമായി അദാനി ഗ്രൂപ്പ്.


12.5 ബില്യണ്‍ ഡോളറിലധികം (ഏകദേശം 1,09,219 കോടി രൂപ) അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സമാഹരിക്കാനാണ് പദ്ധതി. 5 ലക്ഷം കോടി രൂപയുടെ (57.16 ബില്യണ്‍ ഡോളര്‍) മൂലധനച്ചെലവിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ധന സമാഹരണം. വര്‍ഷം 2.5 ബില്യണ്‍ ഡോളര്‍ വീതം അഞ്ച് വര്‍ഷം കൊണ്ട് ധന സമാഹരണം നടത്താനാണ് പദ്ധതി. വൈദ്യുതി പ്രക്ഷേപണം, യൂട്ടിലിറ്റികള്‍, ഹരിത ഊര്‍ജ്ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നീ മേഖലകളിലാണ് മൂലധനത്തിന്റെ 85 ശതമാനവും വിനിയോഗിക്കുക. ഖനനം, ലോഹങ്ങള്‍ തുടങ്ങിയവയിലാണ് ബാക്കി തുക ചെലവഴിക്കുക. 2019 നും 2024 നും ഇടയില്‍ അദാനി ഗ്രൂപ്പ് ഏകദേശം 13.8 ബില്യണ്‍ ഡോളറാണ് ഓഹരി വിപണിയില്‍ നിന്ന് സമാഹരിച്ചത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികള്‍ വഴിയാണ് പ്രധാനമായും സമാഹരണം നടത്തിയത്. 2024 സെപ്റ്റംബര്‍ 30 വരെയുളള കണക്കനുസരിച്ച് അദാനി ഗ്രൂപ്പിന് 53,024 കോടി രൂപയുടെ ക്യാഷ് ബാലന്‍സാണ് ഉളളത്. ഇത് മൊത്തം കടത്തിന്റെ 20.5 ശതമാനമാണ്. ധന സമാഹരണത്തിന് വളരെയധികം സഹായിക്കുന്ന കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പോര്‍ട്ട്‌ഫോളിയോയാണ് അദാനി ഗ്രൂപ്പിനുളളത്

Author
Citizen Journalist

Goutham prakash

No description...

You May Also Like