നാട്ടാനകൾക്ക് ദയാവധമാകാം.
- Posted on December 04, 2024
- News
- By Goutham Krishna
- 57 Views
അടിയന്തര സാഹചര്യത്തിൽ നാട്ടാനകൾക്ക്
ദയാ വധമാകാമെന്ന് നാട്ടാന പരിപാലന
നിയമത്തിലെ പുതിയ ചട്ട ഭേദഗതി.
പുതിയ കരട് ചട്ടത്തിലാണീ ഈ ഭേദഗതി
നിർദ്ദേശിക്കുന്നത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക
അനുമതിയോടെ ദയാ വധമാകാം.
സവിശേഷ സന്ദർഭങ്ങളിൽ ഇത്
ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്.
ഒരാന എത്ര മാത്രം സഹനവും വേദനയും
അനുഭവിക്കുന്ന
സാഹചര്യത്തിൽ ചീഫ് വൈൽഡ് ലൈഫ്
വാർഡന്റെ
നിർദേശത്തിലുള്ള രണ്ട് വെറ്റിനറി
ഡോക്ടർമാർ, സൊസൈറ്റി ഫോർ പ്രിവൻഷൻ
ഓഫ് ക്രുവൽറ്റി ടു ആനിമൽ
മെൽവെൽഫെയർ ബോർഡ് എന്നിവയിലെ
ഓരോ അംഗങ്ങൾ അടങ്ങിയ,വിദഗ്ദ
സംഘമടങ്ങുന്നതായിരിക്കും
പരിശോധനനടത്തുക.
,,നാട്ടാന പരിപാലന നിയമം,,
കേരളത്തിൽ ആനയുടെ പരിപാലനവുമായി
ബന്ധപ്പെട്ട് ജനനംമുതൽ മരണംവരെയുള്ള
കാര്യങ്ങൾ നിയന്ത്രിക്കുന്നതിന്
കേരളസർക്കാർ പുറത്തിറക്കിയിട്ടുള്ള
നിയമങ്ങളാണ് നാട്ടാന പരിപാലന ചട്ടങ്ങൾ.
വന്യജീവി പരിപാലന
നിയമത്തിലെവ്യവസ്ഥകൾക്കനുസരിച്ചാണ്
നാട്ടാന പരിപാലന ചട്ടങ്ങൾ
രൂപപ്പെടുത്തിയിരിക്കുന്നത്. 2003ൽ
നിലവിൽവന്ന ചട്ടങ്ങൾ 2012ൽചില
മാറ്റങ്ങളോടെ പുതുക്കി
വിജ്ഞാപനംചെയ്തിട്ടുണ്ട്.
ആനകളെ വളർത്തുമ്പോൾ പാലിക്കേണ്ട
വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള
വിശദമായ മാർഗനിർദ്ദേശങ്ങൾ കേരള
സർക്കാർപുറത്തിറക്കുകയുണ്ടായി.
ആനയുടമ ആനയെ പരിപാലിക്കാൻ
മൂന്നുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള
പാപ്പാനെയേനിയമിക്കാവൂ. അയാൾക്ക്
പ്രവൃത്തിപരിചയത്തിന് സർട്ടിഫിക്കറ്റും
ഉണ്ടാകണം. വനം വകുപ്പ് നൽകുന്ന പരിശീലനം
പാപ്പാന്മാർക്ക്ലഭിക്കുന്നു എന്ന് ഉടമ
ഉറപ്പുവരുത്തണം. പാപ്പാന് ഒരു സഹായി
ഉണ്ടായിരിക്കണം. ആനയ്ക്ക് വിശ്രമിക്കാൻ
ആനയുടെ വലിപ്പംഅനുസരിച്ച് വൃത്തിയുള്ള
തൊഴുത്ത് ഉണ്ടായിരിക്കണം.
ഒമ്പതു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള
തൊഴുത്താണ് മുതിർന്ന ആനയ്ക്ക് വേണ്ടത്.
അടച്ചുകെട്ടിയ ഷെഡ്ഡാണെങ്കിൽചുരുങ്ങിയത്
അഞ്ചര മീറ്റർ ഉയരം ഉണ്ടാവണം. എന്നും
ആനയെ കുളിപ്പിക്കുന്നു എന്ന് ഉറപ്പാക്കണം.
ആനയ്ക്ക് അസുഖമോപരിക്കോ ഗർഭമോ
ഉണ്ടെങ്കിൽ ഉടമയെ പാപ്പാൻ അറിയിക്കണം.
മൃഗഡോക്ടറുടെ സഹായം ഉടമ തേടണം.
മെഡിക്കൽപരിശോധന നടത്തുകയും
പ്രതിരോധ കുത്തിവയ്പുകൾ നൽകുകയും
വേണം. രണ്ടുവർഷത്തിലൊരിക്കൽ
പാപ്പാനെയുംആരോഗ്യ പരിശോധനയ്ക്കു
വിധേയനാക്കണം. പാപ്പാന് ആനയിലേക്ക്
പകരാനിടയുള്ള രോഗങ്ങൾ ഇല്ലെന്ന്
ഉറപ്പാക്കണം. ആനയെ ഉത്സവത്തിനും മറ്റും
കൊണ്ടുപോകുമ്പോൾ സംഘാടകർ
പരിപാടിയുടെ വിശദാംശങ്ങൾ
അധികൃതർക്ക്എഴുതിനൽകണം. ആനയ്ക്ക്
യാതൊരു വിധത്തിലുമുള്ള വന്ധ്യംകരണ
ശസ്ത്രക്രിയയും നടത്തരുത്. ചട്ടങ്ങളിലെ
വ്യവസ്ഥകൾലംഘിക്കപ്പെട്ടാൽ വന്യജീവി
സംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷ
ഉടമയ്ക്കു ലഭിക്കും. എന്നാൽ കേരളത്തിൽ
ഇതുവരെ ഈചട്ടങ്ങൾ കർശനമായി
നടപ്പാക്കിയിട്ടില്ല.2010- ലെ രാജസ്ഥാൻ
ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്
കേരള വനം വകുപ്പ്2015 മെയ് 14 ന് ആനകളെ
നിയന്ത്രിക്കാൻ ഇരുമ്പുതോട്ടി
ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട്
ഉത്തരവ് പുറപ്പെടുവിച്ചു. അത്യാവശ്യമെങ്കിൽ
മരം കൊണ്ടുള്ള തോട്ടി മാത്രമേ
ഉപയോഗിക്കാൻ പാടുള്ളൂ.
പലപ്പോഴും ഏറെ സഹനമനുഭവിക്കുന്ന
നാട്ടാനകൾ നിശ്ശബ്ദരായി ക്രൂരതയുടെ
ഇരകളാകുകയാണ്.
സി.ഡി. സുനീഷ്.