ശ്രീദേവി.എസ്. കർത്താ എഴുതുന്നു ..
- Posted on March 28, 2023
- Ezhuthakam
- By Fazna
- 241 Views
അരിക്കൊമ്പനാണോ പ്രശ്നം?
ചിന്നകനാൽ യഥാർത്ഥ ചിത്രം അറിയണമെങ്കിൽ ഈ "പ്രശ്നഭരിത" പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രമറിയണം. "ആന യിറങ്കൽ "അഥവാ 301 കോളനി എന്ന് ഇപ്പോൾ അറിയപ്പെടുന്ന, അരിക്കൊമ്പന്റെ നാട് പരമ്പരാഗതമായി ആനത്താരയായിരുന്നു. അതെങ്ങിനെ മനുഷ്യർ താമസിക്കുന്ന 301 കോളനിയായി?
2002ൽ 301 tribal കുടുംബങ്ങളെ അവിടെ കൊണ്ടു പോയി കുടിവെയ്ക്കാൻ A K Antony സർക്കാർ തീരുമാനിക്കുമ്പോൾ അന്ന് ഇടുക്കി കളക്ടർ ആയിരുന്ന ശ്രീമതി പ്രകൃതി ശ്രീവസ്തവ അതിനെതിരെ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു .. ഇത് പരമ്പരാ ഗതമായ ആനത്താര ആണെന്നും ആനകൾക്ക് ജലം ലഭ്യമാകാനുള്ള വഴിയിലാണ് സെറ്റിൽമെന്റ് വരുന്നത് എന്നും അപ്രകാരം സംഭവിച്ചാൽ ഒരിക്കലുമവസാനിക്കാത്ത മനുഷ്യ മൃഗ സംഘർഷ മേഖ ലയായി ഇത് മാറുമെന്നും അവർ നേരിട്ടും റിപ്പോർട്ട് വഴിയും പല വട്ടം വ്യക്തമാക്കിയിട്ടും അന്ന് മുഖ്യ മന്ത്രിയായിരുന്ന ആന്റണി ആ കൃത്യമായ വിലയിരുത്തലിനെ നിസ്സാരമാക്കിക്കളഞ്ഞു. പകരം .301കുടുംബങ്ങളെ ആനത്താരയിൽ കൊണ്ടു പോയി പാർപ്പിച്ചു കൊണ്ടു 301 കോളനി നിലവിൽ വരുത്തി.. അധിക നാൾ ആനത്താരയിൽ മനുഷ്യാവാസം സാധ്യമല്ല എന്ന് മനസിലാക്കിയ കുടുംബങ്ങൾ 98% പേരും കാലം പോകെ അവിടം വിട്ടു പോയി. ഗവെർന്മെന്റിന്റെ നവകിരൺ പുനരധിവാസ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 15 ലക്ഷം രൂപ കമ്പൻസഷൻ സ്വീകരിച്ചാണ് അവർ അവിടം വിട്ടു പോയത് . ഇപ്പോൾ ഈ പ്രശ്ന മേഖലയിൽ നാല്പതോളം മനുഷ്യരെ (കുടുംബങ്ങളല്ല ) താമസമുള്ളൂ.. അതും സ്ഥിരമല്ല. വന്നു പോകുന്നവർ. അവർക്കും അവിടെ തുടരാൻ താല്പര്യമില്ല. അവരും നവകിരൺ പദ്ധതിയുടെ ഭാഗമായി കമ്പൻസഷൻ കൈപ്പറ്റി കോളനി വിടാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. അവരെ പുനരധിവസിപ്പിക്കാൻ വനം വകുപ്പും ഉത്സാഹത്തിലാണ്.
പിന്നെ എവിടെയാണ് പ്രശ്നം? 301 കോളനി അഥവാ ആനയിറങ്കൽ പ്രദേശത്തിന് ചുറ്റും റിസർവ് വനഭൂമിയാണ്. അവിടെയാണ് അരിക്കൊമ്പന്റെയും ചക്കക്കൊ മ്പന്റെയും മൊട്ട വാലന്റെയും വീട്. ചുറ്റുമുള്ള 301 കോളനി എങ്ങിനെയോ മാപ്പിങ്ങിൽ പെടാതെ പോയ unreserved ഫോറെസ്റ്റ് ഏരിയ ആണ്. നവകിരൺ പദ്ധതിയുടെ ആനുകൂല്യം പറ്റി അവസാനത്തെ സെറ്റിൽർ കൂടി അവിടെ നിന്ന് മടങ്ങുന്നതോടെ 301 കോളനി എന്ന ആനയിറങ്കൽ ഭൂമി നിയമപരമായി റിസേർവ് വനത്തിൽ പെടും.. അത് ആ പ്രദേശത്തു ഒരു പാട് അനധികൃത നിർമാണം നടത്തി റിസോർട്ടുകളും റോഡുകളും കെട്ടി പൊക്കിയവർക്ക് നല്ല തോതിൽ ബുദ്ധിമുട്ടാകും. അനധികൃത നിർമാണങ്ങൾ പൊളിച്ചാലോ ഉപേക്ഷിച്ചാലോ അഞ്ചു രൂപ കമ്പൻസഷൻ കിട്ടില്ല. അത് കൊണ്ട് തന്നെ അവസാനത്തെ 301 കോളനി അന്തേവാസികളുടെ പുനരധി വാസം പരമാവധി തടയാനുള്ള ശ്രമത്തിലാണ് എന്നാൽ ആനത്താര ആയതു കൊണ്ട് അവിടെ അന്തേ വാസികൾക്ക് തുടരാനും സാധ്യമല്ല. അപ്പോൾ പിന്നെ ആനകളെയും മറ്റു വന്യ ജീവികളെയും റിസേർവ് വനങ്ങളിൽ നിന്ന് തന്നെ പിടിച്ചു കൊണ്ടുപോയി തടവിലാക്കുക്ക എന്നതാണ് അനധികൃത കയ്യേറ്റക്കാർ കാണുന്ന ഒരേയൊരു വഴി. ഈ നീക്കത്തിന്റെ ഭാഗമാണ് അരിക്കൊമ്പനെയും മറ്റും കൊമ്പന്മാരെയും രക്‌തദാഹികളായി ചിത്രീകരിക്കുക എന്നത്.അനധികൃത നിർമാണം നടത്തിയവരെ സംരക്ഷിക്കാൻ ഈ ആനത്താരയെ റവന്യുഭൂമിയാക്കി മാറ്റണം. Panic ഉണ്ടാക്കി ആനകളെയും മറ്റു വന്യ മൃഗങ്ങളെയും പിടിച്ചു കൊണ്ടു പോയാൽ പതുക്കെ റിസർവ് വനം കൂടി കയ്യേറ്റ ഭൂമിയാകാനുള്ള വൻ സാധ്യതയും പ്രലോഭനയീമായി മുന്നിലുണ്ട്.. ഈ നികൃഷ്ട ഉദ്യമത്തിന് കൂട്ടും കുടയുമാണ് മാധ്യമങ്ങൾ. ഈ കുടില ലക്ഷ്യം സാധിക്കാനാണ് വന്യ മൃഗങ്ങളിൽ നിന്ന് മനുഷ്യരുടെ ജീവരക്ഷ എന്ന തന്ത്രം ഉപയോഗിച്ചു ഗവർണമെന്റിനെ സമർദത്തിലാക്കി വനം വകുപ്പിന്റെ infra structure ഉപയോഗിച്ച് വന്യ ജീവികളുടെ relocation ശ്രമം. മാധ്യമങ്ങളുടെയും നാട്ടുകാരുടെയും സമ്മർദ്ദം കൂടിയപ്പോൾ വനം വകുപ്പ് Wild life Act അനു ശാസിക്കുന്ന പ്രോട്ടോകോൾ പല catching ലും ലംഘിക്കുന്നു.
ഇത് തെളിവ് സഹിതം ചൂണ്ടിക്കാണിക്കാൻ മൃഗവാകാശ സംഘടനകൾക്ക് സാധിച്ചു എന്നതും അത് കോടതിക്ക് ബോധ്യമായി എന്നതും കൊണ്ടാണ് അരിക്കൊമ്പൻ ഇന്ന് രാവിലേ സുന്ദര പണ്ട്യ മേട്ടിലെ കാട്ടിൽ തന്റെ ഇണയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കുമൊപ്പം നേർത്ത മഴയിൽ നനഞ്ഞു സന്തുഷ്ടനായി കാണപ്പെടുന്നത്.. അവന്റെ കാട്ടിൽ നിന്ന് അവനുൾപ്പടെ ഉള്ള ഒരു വന്യ മൃഗത്തിനും പോകാൻ ഇട വരുത്താതെ സം ക്ഷിക്കുന്നതാണ് വനം വകുപ്പിന്റെ അടിസ്ഥാനവും ആദ്യത്തെയും കർത്തവ്യമെന്ന് അവർ മറന്നു പോകുകയോ അങ്ങിനെ നടിക്കുകയോ ചെയ്യുന്നു. കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങളെ പിടിച്ചു Kraal ലിൽ കൊണ്ടിടലാണ് മനുഷ്യ സ്നേഹം കാട്ടാനുള്ള വഴി എന്ന് ഗവൺമെന്റും തെറ്റിദ്ധരിച്ചിരിക്കുന്നു. അത് തിരുത്തുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ReBruno ബെഞ്ച് ഇന്നലെ ചെയ്തത്.. അതാണ് വഴിയെങ്കിൽ കേരളം kraal കൊണ്ട് നിറയ്ക്കേണ്ടി വരും.. എവിടെയാണ്, എന്നാണ് നിങ്ങൾ പിടിച്ചു തീരുക എന്നാണ് കോടതി ഉയർത്തുന്ന ചോദ്യം..
അരികൊമ്പൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?
ഇല്ല എന്നത് തന്നെയാണ് അന്വേഷണം സൂചിപ്പിക്കുന്നത്. അരി മാത്രമാണ് അവന്റെ താല്പര്യം. അരി ലഭ്യമാകുന്നത് മനുഷ്യരുള്ളത് കൊണ്ടാണ് എന്ന് അറിയാനുള്ള ബുദ്ധിയുള്ള മൃഗം കൂടിയാണ് മാധ്യമങ്ങളുടെ paranoia സൃഷ്ടിക്ക് മുൻപ് ചിന്നക്കനാലുകാരുടെ അരുമയും അഭിമാനവും തലപ്പൊക്കവുമായിരുന്ന അരികൊമ്പൻ..