തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി
- Posted on June 15, 2025
- News
- By Goutham prakash
- 141 Views
സി.ഡി. സുനീഷ്.
തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളത്തിൽ യു.കെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കൽമൈൽ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയർന്ന വിമാനത്തിന് കടൽ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാൻ കഴിഞ്ഞില്ല. പിന്നാലെ ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിംഗ് ആവശ്യപ്പെടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പ്രതിരോധ വകുപ്പിൻ്റെ നടപടികൾക്ക് ശേഷം വിമാനം വിട്ടയക്കും.
