പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം; കേരള ജേർണലിസ്റ്റ് യൂണിയൻ
- Posted on July 22, 2021
- Localnews
- By Deepa Shaji Pulpally
- 601 Views
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിതങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്
സംസ്ഥാനത്തെ മുഴുവൻ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ക്ഷേമനിധി ഏർപ്പെടുത്തണം എന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ (K. J. U) വയനാട് ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഈ നിയമസഭാ സമ്മേളനത്തിൽ ഇതിനുള്ള നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ദുരിതങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇതിനായി മേഖലാ കമ്മിറ്റി രൂപീകരിക്കാനും, തുടർന്ന് വിപുലമായ ജില്ലാ സമ്മേളനം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ജൂലൈ 24 -25 തീയതികളിലായി ജില്ലയിലെ മൂന്ന് എം.എൽ.എമാരെയും ആദരിക്കാനും, നിവേദനം നൽകാനും തീരുമാനിച്ചു. യോഗത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ കൺവീനർ ആയി ബാബു നമ്പുടാകം പുൽപ്പള്ളിയെ ( സുപ്രഭാതം പത്രം) തിരഞ്ഞെടുത്തു.
യോഗത്തിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായി ബാബു നമ്പുടാകം പുൽപ്പള്ളി (സുപ്രഭാതം പത്രം), എൻ. എ സതീഷ് ബത്തേരി (കേരളകൗമുദി ), ഷാജി പുളിക്കൽ പനമരം (മലയാള മനോരമ), ജോയിന്റ് കൺവീനർമാർ ബാബു വടക്കേടത്ത് പുൽപ്പള്ളി (മംഗളം ), മോഹനൻ ബത്തേരി (ദേശാഭിമാനി ), സെയ്ഫുദ്ദീൻ മടക്കര ബത്തേരി( സിറാജ് ന്യൂസ് ), സാജൻ മാത്യു പുൽപ്പള്ളി (മലയാള മനോരമ), ഗിരീഷ് പുൽപ്പള്ളി( ജന്മഭൂമി ), ഷാ ൻ ജോസഫ് അമ്പലവയൽ (മലയാള മനോരമ), ജയരാജ് ബത്തേരി( മംഗളം ടെലിവിഷൻ ബ്യൂറോ ചീഫ് കൽപ്പറ്റ) , ജെയിംസ് കൽപ്പറ്റ (ജനയുഗം), ദീപാ ഷാജി പുൽപ്പള്ളി ( എൻ മലയാളം ഡിജിറ്റൽ ന്യൂസ് കൊച്ചി) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
ചെറുകിട കർഷകർക്ക് ആശ്വാസമായി " ഫാർമേഴ്സ് വയനാട് കമ്മ്യൂണിറ്റി " കൂട്ടായ്മ