പാരിസ് ഒളിംപിക്സ്; ഷൂട്ടിംഗിൽ ഇന്ത്യൻ താരം സ്വപ്നില്‍ കുസാലെ ഫൈനലിൽ
- Posted on July 31, 2024
- News
- By Arpana S Prasad
- 216 Views
ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം.
പാരിസ് ഒളിംപിക്സ് ഷൂട്ടിംഗ് 50 മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഏഴാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനൽ പ്രവേശനം. അതിനിടെ ഇതേ ഇനത്തിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമർ പുറത്തായി. യോഗ്യതാ റൗണ്ടിൽ 11-ാം സ്ഥാനത്ത് എത്താനെ ഐശ്വരി പ്രതാപിന് കഴിഞ്ഞുള്ളു.
ഷൂട്ടിംഗിന്റെ മൂന്ന് ഇനങ്ങളിലുമായി 590 പോയിന്റ് നേടിയാണ് സ്വപ്നിൽ ഏഴാം സ്ഥാനത്തെത്തിയത്. 589 പോയിന്റ് നേടിയെങ്കിലും ഐശ്വരി പ്രതാപ് 11-ാം സ്ഥാനത്തായി. ബാഡ്മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. എസ്റ്റോണിയൻ താരം ക്രിസ്റ്റൻ കുബയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10.
സ്പോർട്സ് ലേഖിക
