ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ജീവനക്കാർ വിഷുദിനത്തിൽ പട്ടിണി സമരം നടത്തും.

കൊച്ചി : ബെവ്‌കോ 2019 മുതൽ നടപ്പാക്കേണ്ട ശമ്പള പരിഷ്കരണം എക്സൈസ് മന്ത്രി അംഗീകരിച്ചിട്ടും നാളിതുവരെ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച്  ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ( ഐ  എൻ ടി യു സി) തൊഴിലാളികൾ വിഷു ദിവസം രാവിലെ 10 മണി മുതൽ 5 മണി വരെ കറുത്ത മാസ്ക് ധരിച്ച് സംസ്ഥാന വ്യാപകമായി പട്ടിണി സമരം നടത്തണമെന്ന് സംസ്ഥാന ട്രഷറർ കെ.പ്രഹ്ലാദൻ, ജില്ലാ പ്രസിഡൻറ് പി സുനിൽ, ജില്ലാ സെക്രട്ടറി അനീഷ് എന്നിവർ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിലുള്ള മുഴുവൻ ഷോപ്പിലെ ജീവനക്കാരും അന്നേദിവസം പട്ടിണി സമരം നടത്തുന്നുണ്ട്. ഐ എന്‍ടിയുസി നിരന്തരമായി  നടത്തിയ സമരത്തിൻറെ ഭാഗമായി മുൻ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ 2022 ഡിസംബർ 31ന് ഉള്ളിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലാക്കിയില്ല. പിന്നീട് എംബി രാജേഷ് മന്ത്രി ആയപ്പോൾ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ സമരം നടത്തിയിരുന്നു. മുൻ മന്ത്രി എംപി ഗോവിന്ദന്റെ വസതിയിലേക്ക് ഐ എൻ ടി യു സി നടത്തിയ സമരത്തിനു ശേഷമാണ് ഫെബ്രുവരി ആദ്യവാരത്തിൽ വിവിധ ട്രേഡ് യൂണിയൻ സംഘടനകളും ആയി ചർച്ച നടത്തി അനുകൂല തീരുമാനത്തിന് ഉത്തരവിട്ടത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതിനാൽ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാ തൊഴിലാളികളിലും നിരാശയും ദുഃഖവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. കെ എസ് ബി സി ക്ക് സ്വന്തമായി ഫണ്ട് ഉള്ളതുകൊണ്ട് ഗവൺമെന്റിനെ ബാധിക്കാത്ത സാഹചര്യത്തിലും ഇത് നടപ്പാക്കാത്തത് കൊണ്ടാണ് ജീവനക്കാർ സമരത്തിന് പോകേണ്ടി വന്നത് വിഷു കൈനീട്ടമായി ശമ്പളപരിഷ്കരണം കിട്ടേണ്ട സ്ഥാനത്താണ് റിക്കാർഡ് കളക്ഷൻ ഉള്ള വിഷുവിന് പട്ടിണികിടന്ന് പണിയെടുക്കേണ്ട ഗതികേട് ജീവനക്കാർക്ക് ഉണ്ടാകു ന്നത്. വയനാട് ജില്ലയിലെ മുഴുവൻ ജീവനക്കാരും ഈ സമരത്തിന് അനുഭാവം കാണിച്ച് സമരം വൻവിജയമാക്കു മെന്ന് സംസ്ഥാന ട്രഷറർ കെ. പ്രഹ്ലാദൻ, ജില്ലാ പ്രസിഡൻറ് സുനിൽ, സെക്രട്ടറി അനീഷ് എന്നിവർ അറിയിച്ചു .

 പ്രത്യേക ലേഖിക.

Author
Citizen Journalist

Goutham Krishna

No description...

You May Also Like