സ്വർഗത്തിലെ പഴം എന്ന് വിശേഷിപ്പിക്കുന്ന ഗാഗ്
- Posted on June 28, 2021
- Timepass
- By Deepa Shaji Pulpally
- 1445 Views
ഗാഗ് ഫ്രൂട്ടിന്റെ ജന്മദേശം വിയറ്റ്നാം, തായ്‌ലൻഡ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ്. വൈറ്റമിൻ സി ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഏറെ പോഷകമൂല്യങ്ങൾ ഉള്ളതാണ് ഗാഗ് ഫ്രൂട്ട്.
ബീറ്റാ കരോട്ടിൻ, ലൈകോപിൻസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഗാഗ് ഫ്രൂട്ട്.
പാവലിലെ കുരുവിനോട് സാമ്യമുള്ള വിത്തുകളാണ് ഇതിനുള്ളിൽ ഉള്ളത്. ഇന്ന് കേരളത്തിലേക്കും പ്രത്യേകിച്ച് എറണാകുളത്തേക്കും ഈ കൃഷി എത്തിയിരിക്കുന്നു.
പരമ്പരാഗത ഔഷധം തന്നെയായ ഗാഗ് ഫ്രൂട്ട് കണ്ണുകൾക്ക്, പൊള്ളൽ ഏൽക്കുമ്പോൾ, ചർമസംരക്ഷണത്തിന്, എന്നിവയ്ക്ക് നേരത്തെ ഇവ കൊണ്ട് ചികിത്സ നടത്തിയിരുന്നു.
ധാരാളം പോഷക ഗുണങ്ങൾ ഉള്ള ഗാഗ് ഫ്രൂട്ട് പരിചയപ്പെടാം.