കറു കറുമ്പൻ ഞാവൽ പഴം
- Posted on June 25, 2021
- Health
- By Deepa Shaji Pulpally
- 1710 Views
ഒരുകാലത്ത് നാട്ടിലും കാട്ടിലും ധാരാളമായി ഞാവൽ വളർന്നിരുന്നു. മീനം - മേടം മാസങ്ങളിൽ പൂക്കുന്ന ഞാവൽ മരങ്ങളിൽ പഴം പാകമാകുന്നതോടെ വലവിരിച്ച് ഞാവൽപഴം ശേഖരിക്കും. വർഷത്തിൽ 35 ദിവസം മാത്രമാണ് ഇതിന്റെ വിളവെടുപ്പ്. ഇന്ന് വിപണിയിൽ ഞാവലിന് നല്ല വിലയേറിയിരിക്കുന്നു.
ഇന്ന് വീടുകളിൽ ഞാവൽ ധാരാളമായി നട്ടുവളർത്തുന്നുണ്ട്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മാത്രം ദിവസം 300 കിലോയോളം ഞാവൽ കച്ചവടം നടക്കുന്നുണ്ട്. കിലോഗ്രാമിന് 400 രൂപയാണ് മാർക്കറ്റിൽ ഇപ്പോൾ ഇതിന്റെ വില. അതുകൊണ്ട് തന്നെ ആർക്കും വേണ്ടാതിരുന്ന ഞാവൽപഴം ആണ് ഇപ്പോൾ താരം.