വനം വകുപ്പും സ്പെഷൽ ഷൂട്ടർമാരും ഊർജ്ജിതമായ തിരച്ചിലിനിടെ റോഡിനോട് ചേർന്ന വനാതിർത്തിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി.
- Posted on January 27, 2025
- News
- By Goutham prakash
- 241 Views
ജനവാസ മേഖലയിൽ ഏറെ ഭീകാര ന്തരീക്ഷം സൃഷ്ടിച്ച ഒടുവിൽ ചത്തു.
രാധയെ മൃഗീയമായി കൊന്ന കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
രാത്രി 12.30 യോടെയാണ് കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് കണ്ടെത്തിയിരുന്നു. രണ്ടു മണിക്കൂറോളം കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് നിരീക്ഷിച്ചിരുന്നു.
കടുവകൾ ഈ മേഖലയിലുണ്ടോ എന്ന് വനം വകുപ്പ് തുടർന്നും നിരീക്ഷിക്കും.
ജഡം കണ്ടെത്തിയത് ദൗത്യ സംഘം.
കടുവയുടെ ജഡം ബേസ് ക്യാമ്പിലെത്തിച്ചു.
ഇനി പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും.
രാത്രിയിൽ കടുവയെ വെടി
വെക്കാൻ കഴിയില്ലെന്ന് അരുൺ സക്കറിയ പറഞ്ഞു.
ഏറെ വൈകാരീകമായ പ്രതികരിച്ച ജനങ്ങൾ വനം വകുപ്പിനെ ഇപ്പോൾ അഭിവാദ്യം ചെയ്യുന്ന കാഴ്ചയും ഉണ്ടായി.
പുലർച്ച 2.30 നാണ് കടുവയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിരീകരിച്ചത്.
മറ്റൊരു കടുവയുമായി ശണ്ട കൂടിയതാകും കടുവയെ മരണത്തിലേക്ക് എത്തിച്ചതെന്ന് കരുതുന്നു.
സി.ഡി.സുനീഷ്
