നീലഗിരി കോളജിന് നാക് അക്രഡിറ്റേഷനായ എ പ്ലസ് പ്ലസ് അംഗീകാരമായെന്ന് റാഷിദ് ഗസ്സാലി.
- Posted on January 19, 2025
- News
- By Goutham prakash
- 192 Views
പഠന പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ നീലഗിരി കോളേജിന്
നാക് അക്രഡിറ്റേഷനായ എ പ്ലസ് പ്ലസ് അംഗീകാരമായെന്ന് കോളജ് ചെയർമാൻ റാഷിദ് ഗസ്സാലി പറഞ്ഞു.
ഡീംഡ് യൂണിവേഴ്സിറ്റിയായി ഉടൻ മാറുമെന്ന് കോളജ് ചെയർമാൻ റാഷിദ് ഗസ്സാലി പറഞ്ഞു. കൽപ്പറ്റയിൽ നവീകരിച്ച വയനാട് പ്രസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം.
ഇപ്പോൾ സ്വയം ഭരണാവാകാശമുള്ള കോളേജ് രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. രാജ്യത്തെ മുൻ നിര കോളേജുകളിലൊന്നായി മാറിയതിനാൽ ഡീംഡ് യൂണിവേഴ്സിറ്റിയിലേക്ക് ഇനി അധിക ദൂരമില്ലന്ന് കോളേജധികൃതർ പറഞ്ഞു. വയനാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പാൾ മോഹൻ ബാബു, പ്രസ് ക്ലബ്ബ് സെക്രട്ടറി ജോമോൻ ജോസഫ് ടി.എം. ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.
സ്വന്തം ലേഖകൻ.
