എം.എ.ബേബി സി പി ഐ എമ്മിനെ നയിക്കും.
- Posted on April 07, 2025
- News
- By Goutham prakash
- 176 Views
സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബി തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.എ. ബേബിയുടെ പേര് ഏകകണ്ഠേന
അംഗീകരിച്ചു. പിണറായി വിജയൻ്റെ
അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ
മുഹമദ് സലിം പേര് നിർദ്ദേശിച്ചു.
അശോക് ധവളെ
പിന്താങ്ങി
ഇഎംഎസിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബേബി.
2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവര്‍ത്തനം. 1989-ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി, 2012-ലാണ് പിബിയിലെത്തുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അരനൂറ്റാണ്ടിലധികകാലത്തെ അനുഭവക്കരുത്തുമായാണ്. എംഎ ബേബി സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയാവുന്നത്. അടിയന്താരാവാസ്ഥക്കാലത്തെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ബേബി സ്വാതന്ത്ര്യാനന്തരതലമുറ കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ്.
രാഷ്ട്രീയത്തിനു പുറമെ സാംസ്‌കാരിക ചിന്തകനായും സൈദ്ധാന്തികനായും ദാര്‍ശനികനായും ഭരണാധികാരിയായും തിളങ്ങിയ ശേഷമാണ് എംഎ ബേബി പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്നത്.
1972ലെ ഒമ്പതാം മധുര കോണ്‍ഗ്രസിന് മുന്നോടിയായുള്ള കൊല്ലം സംസ്ഥാനസമ്മേളന കാലത്താണ് പി.എം. അലക്‌സാണ്ടര്‍ മാഷിന്റെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവന്‍ ബേബി പാര്‍ടി അംഗത്വത്തിലെത്തിയത്.
അറസ്റ്റും മര്‍ദ്ദനവും ജയിലറകളും നിറഞ്ഞ അടിയന്തരാവസ്ഥയുടെ തീച്ചൂള കടന്നെത്തിയ വിപ്ലവ വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ആകെയും പ്രതീകമാണ് എംഎ ബേബി. പ്രാക്കുളം എന്‍എസ്എസ് കോളേജിലെ കെഎസ്എഫിന്റെ യൂണിറ്റ് സെക്രട്ടറി. 1975ല്‍ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡണ്ടായപ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു സെക്രട്ടറി. 79ല്‍ പാറ്റ്‌നയില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രകാശ്കാരാട്ടിന്റെ പിന്‍ഗാമിയായി എസ്എഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായപ്പോള്‍ സീതാറാം യെച്ചൂരിയിരുന്നു ജോയിന്റ് സെക്രട്ടറി.
. 1986ല്‍ രാജ്യസഭാംഗമാകുമ്പോള്‍ പാര്‍ലമെന്റിലെയും ബേബിയായിരുന്നു എംഎ ബേബി. 1992ലും രാജ്യസഭാംഗമായി തുടര്‍ന്നു. 1984ല്‍ സി.പി.ഐഎം സംസ്ഥാന സമിതിയില്‍ അംഗമായ ബേബി 87ല്‍ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. 89ല്‍ കേന്ദ്ര കമ്മിറ്റി അംഗം. 92ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അഗം, 97ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, 2002ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി, 2012 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗം. 2006ല്‍ കുണ്ടറയില്‍ നിന്ന് ജയിച്ച് ബേബി വിഎസ് മന്ത്രിസഭാംഗമായി.
