കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം)

  • Posted on March 09, 2023
  • News
  • By Fazna
  • 141 Views

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എംബിഎ (ട്രാവൽ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ഡിഗ്രിയും കെമാറ്റ് /സിമാറ്റ് / ക്യാറ്റ് യോഗ്യതയും ഉള്ളവർക്കും, അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവ്വകലാശാലയുടേയും എഐസിറ്റിഇയുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 100ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്റ്സ് നൽകും. എസ് സി/എസ്ടി  വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 20. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org. 9446529467 9847273135/ 0471-2327707.

Author
Citizen Journalist

Fazna

No description...

You May Also Like