സുസ്ഥിരഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളുമായി ത്രിദിന രാജ്യാന്തര സിമ്പോസിയത്തിന് കുസാറ്റിൽ തുടക്കമായി.
- Posted on December 12, 2024
- News
- By Goutham prakash
- 265 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക
സർവകലാശാലയിലെ ഇൻ്റർ
യൂണിവേഴ്‌സിറ്റി സെൻ്റർ ഫോർ
നാനോമെറ്റീരിയൽസ്ആൻഡ് ഡിവൈസസ്
(ഐയുസിഎൻഡി) സംഘടിപ്പിച്ച 'ഇന്നവേറ്റീവ്
മെറ്റീരിയലുകൾ ഫോർ എനർജി
ആൻഡ്എൻവയോൺമെൻ്റ് 2024'
(ഐഎംഇഇ) ത്രിദിന രാജ്യാന്തര
സിമ്പോസിയത്തിനും എൽസെവിയർ
പബ്ലിഷേഴ്‌സ് മീറ്റിനുംആവേശകരമായ തുടക്കം.
ജെയിൻ യൂണിവേഴ്‌സിറ്റി പ്രോ-വൈസ്
ചാൻസലർ ഡോ. ജെ. ലത ഉദ്ഘാടനം
ചെയ്തസിമ്പോസിയത്തിൽ ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരും
അക്കാദമിക വിദഗ്ധരും പങ്കെടുത്തു.
“സുസ്ഥിരത എന്നത് ഈ ഗ്രഹത്തിനും
യുവതലമുറയ്ക്കും നമ്മൾ നൽകുന്ന ഉറപ്പാണ്.
പ്രകൃതിവിഭവങ്ങളുംഊർജ്ജസ്രോതസ്സുകളും
തീർന്നുപോകാതെയും പരിസ്ഥിതിയുടെ
സന്തുലിതാവസ്ഥയെ ബാധിക്കാതെയും ഈ
ലോകംനിലനിർത്തുമെന്നുള്ള വാഗ്‌ദാനം.
ദേശീയ വിദ്യാഭ്യാസ നയം സുസ്ഥിര വികസന
ലക്ഷ്യങ്ങളിലേക്ക് (SDGs)
അധിഷ്ഠിതമായഈ കാലത്ത് ഊർജ്ജം
നിർമിക്കുന്നതും സംരക്ഷിക്കുന്നതും
സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള
ശ്രമങ്ങൾക്ക് സംഭാവനകൾ നൽകാൻ ഇത്തരം
അക്കാദമിക കൂട്ടായ്മകൾ ബാധ്യസ്ഥരാണ്,"
ഉദ്ഘാടന പ്രസംഗത്തിൽ ഡോ. ലത പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ്
യൂണിവേഴ്‌സിറ്റി, കോഴിക്കോട് നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി,
എറണാകുളംസെൻ്റ് തെരേസാസ് കോളേജ്
എന്നിവയുമായി ചേർന്ന് ഐയുസിഎൻഡി
സംഘടിപ്പിക്കുന്ന IMEE 2024
സ്പോൺസർചെയ്തിരിക്കുന്നത് സ്‌പാർക്ക്
(സ്‌പാർക്ക് സ്‌കീം ഫോർ പ്രൊമോഷൻ ഓഫ്
അക്കാഡമിക് ആൻഡ് റിസർച്ച്
കൊളാബറേഷൻ) ആണ്. സിമ്പോസിയത്തിലെ
ചർച്ചകളും ഭാവിയിൽ പാരിസ്ഥിതിക-സുസ്ഥിര
വെല്ലുവിളികളെ നേരിടാൻ
ഫലപ്രദമാകട്ടെയെന്ന്ചടങ്ങിൽ അധ്യക്ഷത
വഹിച്ച വൈസ് ചാൻസലർ ഡോ.എം.ജുനൈദ്
ബുഷിരി പ്രത്യാശ പ്രകടിപ്പിച്ചു.
ഐയുസിഎൻഡി ഡയറക്ടർ ഡോ. ഹണി
ജോൺ, ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്‌സ്
യൂണിവേഴ്‌സിറ്റിയിലെ
ഫ്ലിൻഡേഴ്‌സ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ
സ്‌കെയിൽ സയൻസ് ആൻഡ് ടെക്‌നോളജി
ഡയറക്ടർ ഡോ. മാറ്റ്സ് ആൻഡേഴ്‌സൺ,
രജിസ്ട്രാർഡോ. അരുൺ എ.യു.,
ടെക്‌നോളജി ഫാക്കൽറ്റി ഡീൻ ഡോ. എം.
കൈലാസനാഥ്, കോഴിക്കോട് എൻഐടി
പ്രൊഫസർ ഡോ. സോണി വർഗീസ് ഉദ്ഘാടന
ചടങ്ങിൽ സംസാരിച്ചു.
‘ഇന്നോവേറ്റീവ് മെറ്റീരിയൽസ് ഓൺ എനർജി
ആൻറ് എൻവയോൺമെൻറ്’ അന്തരാഷ്ട്
സിമ്പോസിയത്തിൻറെ (ഐഎംഎംഇ2024)
ആദ്യ ദിനത്തിൽ, കുസാററ്റിലെ പോളിമർ
സയൻസ് ആൻറ് റബ്ബർ ടെക്നോളജി
ഡിപ്പാർട്ട്മെൻറിലെ ഡോ. സുനിൽ
കെനാരായണൻകുട്ടി, ഓസ്ട്രേലിയയിലെ
ന്യൂകാസിൽ സർവകലാശാലയിലെ ഡോ.
അജയൻ വിനു, അയർലൻറ് അറ്റ്
ലാൻറിക്സാങ്കേതിക സർവകലാശാലയിലെ
ഡോ. സുരേഷ് സി പിളള, കുസാറ്റിലെ
ഇൻറർനാഷ്ണൽ സ്കൂൾ ഓഫ്
ഫോട്ടോണിക്സിലെഡോ. പ്രമോദ് ഗോപിനാഥ്,
കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി
ഡിപ്പാർട്ട്മെൻറിലെ ഡോ. യൂസഫ് കെ,
കുസാറ്റിലെ ഫിസിക്സ്ഡിപ്പാർട്ട്മെൻറിലെ
ഡോ. ആൽഡ്രിൻ ആൻറണി, ഇറ്റലിയിലെ
നേപ്പിൾസ് ഫെഡറിക്കോ സർവകലാശാലയിലെ
ലോറ ക്ലാരിസ, കുസാറ്റിലെ ഫിസിക്സ്
ഡിപ്പാർട്ട്മെൻറിലെ ഡോ. എം കെ ജയരാജ്,
ഓസ്ട്രേലിയയിലെ ഫ്ലിൻഡേർസ്
സർവകലാശാലയിലെഡോ. മാറ്റ്സ്
ആൻഡർസൻ, മലേഷ്യയിലെ മലേഷ്യ
സറവാക് സർവകലാശാലയിലെ ഡോ. ദേവകി
കനകരാജു, ബാംഗ്ലൂരിലെഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് സയൻസിലെ ഡോ. പ്രവീൺ സി
രാമമൂർത്തി, തിരുവനന്തപുരത്തെ നാഷ്ണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഫോർഇൻറർഡിസിപ്ലനറി
സയൻസ് ആൻറ് ടെക്നോളജിയിലെ
ഡോ. സുരാജ് സോമൻ, കാലിക്കറ്റ്
സർവകലാശാലയിലെ ഡോ. ഫസലുറഹ്മാൻ
കുട്ടശ്ശേരി, ജോധ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് ടെക്നോളജിയിലെ ഡോ. മഹേഷ് കുമാർ
എന്നിവർവിവിധ സെക്ഷനുകളിൽ
സംസാരിച്ചു. ഡിസംബർ 13ന് സിമ്പോസിയം
സമാപിക്കും.
