ഗ്രീഷ്മക്ക് തൂക്കു കയർ വധ ശിക്ഷ.
- Posted on January 20, 2025
- News
- By Goutham prakash
- 166 Views
ഏറെ നാടകീയവും അപൂർവവുമായ ഷാരോൺ വധ കേസ്സിൽ ഗ്രീഷ്മക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി.
2022 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോണ്‍ കൊലപാതകം നടന്നത്. കോളേജ് വിദ്യാര്‍ഥിയായിരുന്ന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷം ചേർത്ത കഷായം കുടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാരോണ്‍ ഒക്ടോബര്‍ 25-നാണ് മരിക്കുന്നത്.
കേസില്‍ ഒന്നാം പ്രതിയാണ് ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മ. മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോട് പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മ ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
സി.ഡി. സുനീഷ്
