സ്കൂളുകളിൽ എത്താൻ സാധിക്കാതെ കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ

വിദ്യാലയങ്ങൾ തുറന്നതോടെ കർണാടക നിലപാട് മാറ്റിയില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങും

കോവിഡിനെ തുടർന്ന് കർണാടകയിലേക്കുള്ള പ്രവേശനം സംസ്ഥാനപാതകൾ വഴി മാത്രമാക്കിയതും കബനീ നദിക്ക് കുറുകെ കടക്കാനുള്ള അനുമതി നിഷേധിച്ചതും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ സ്കൂളുകളിൽ എത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്നു.  കൂടാതെ ആർ.ടി.പി.സി ആർ നിർബന്ധമാക്കിയതും വിദ്യാർഥികളെ വലയ്ക്കുന്നുണ്ട്. 

തോണി കയറി മാത്രമേ കർണാടക അതിർത്തി ഗ്രാമങ്ങളിൽ ഉള്ള വിദ്യാർഥികൾക്ക് വയനാട്ടിലെ സ്കൂളിലും കോളേജിലും എത്താൻ സാധിക്കുകയുള്ളൂ. എന്നാൽ തോണി സർവീസ് പ്രതീക്ഷിച്ച് ഇന്ന് ബൈരക്കുപ്പ കടവിൽ എത്തിയവർക്ക് നിരാശയോടെ തിരിച്ചു പോകേണ്ടി വന്നു.  ബൈരക്കുപ്പ പള്ളി ഭാഗങ്ങളിൽ നിന്നായി 100- ഓളം വിദ്യാർത്ഥികൾ വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നുണ്ട്.

വിദ്യാലയങ്ങൾ തുറന്നതോടെ കർണാടക നിലപാട് മാറ്റിയില്ലെങ്കിൽ നിരവധി വിദ്യാർഥികളുടെ പഠനം മുടങ്ങും. കഴിഞ്ഞ ദിവസം വയനാട് ജില്ലാ കളക്ടർ കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കാൻ നടപടി എടുക്കണമെന്ന് മൈസൂർ ഡെപ്യൂട്ടി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വരും ദിവസങ്ങളിൽ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്ന് അധ്യാപകരും,  വിദ്യാർത്ഥികളും, മാതാപിതാക്കളും പ്രതീക്ഷിക്കുന്നു.

കെഎസ്ആർടിസി വിദ്യാർത്ഥികൾക്ക് നൽകിയ യാത്രാപാസിന്റെ മറവിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like