ടോയ്ലറ്റ് സ്പീക്സ്: ഫറോക്കിൽ ശൗചാലയ ഓഡിറ്റിംഗുമായി വിദ്യാർത്ഥികൾ
- Posted on December 11, 2024
- News
- By Goutham prakash
- 219 Views
കോഴിക്കോട്.
ജില്ലാ നാഷണൽ സർവീസ് സ്കീമും ജില്ലാ
ശുചിത്വ മിഷനും സംയുക്തമായി ജില്ലയിലെ
പൊതു ശൗചാലയങ്ങൾ
ഓഡിറ്റിഗിനുവിധേയമാക്കുന്നതിൻ്റെ
ഭാഗമായി ഫറോക്ക് ടൗണിൽ ഫാറൂഖ്
ട്രെയ്നിംഗ് കോളേജ് എൻഎസ്എസ്
യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശുചിത്വ
ഓഡിറ്റിഗ് നടത്തി.
നഗരസഭയിലെ വിവിധ സർക്കാർ
സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ,
ഹോട്ടലുകൾ, വിദ്യാഭ്യസ സ്ഥാപനങ്ങൾ,
പൊതുശൗചാലയങ്ങൾ എന്നിവയാണ് ശുചിത്വ
ഓഡിറ്റിന് വിധേയമാക്കിയത്. എൻഎസ്എസ്
വളണ്ടിയേഴ്സ് ഗൂഗിൾ ഫോമിൽവിവരങ്ങൾ
ശേഖരിച്ചു. ശൗചാലയം വൃത്തിയാണോ,
കൃത്യമായി വെള്ളമുണ്ടോ, ഫ്ലഷ്
പ്രവർത്തിക്കുന്നുണ്ടോ,
നാപ്കിൻനിക്ഷേപിക്കാൻ മാലിന്യ
കുട്ടയുണ്ടോ, തുടങ്ങിയ കാര്യങ്ങൾ
വളണ്ടിയർമാർ പരിശോധിച്ചു.
ഫറോക്ക് പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടി
ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി
അബ്‌ദുൾ റസാഖ് ഉദ്ഘാടനംചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
അഷറഫ് കെ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ഫറോക്ക് എസ്എച്ച്ഒശ്രീജിത് പി സ്
മുഖ്യാതിഥിയായി. ശുചിത്വ മിഷൻ ജില്ലാ
കോഡിനേറ്റർ എം ഗൗതമൻ, എൻഎസ്എസ്
ജില്ലാ കോഡിനേറ്റർഫസീൽ അഹമ്മദ്
എന്നിവർ പദ്ധതി വിശദീകരിച്ചു.
ഫാറൂഖ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പൽ
സിൻഡിക്കേറ്റ് അംഗം ഡോ. ടി മുഹമ്മദ് സലിം,
നഗരസഭ സെക്രട്ടറി കെ പി എംനവാസ്, സ്ഥിരം
സമിതി അധ്യക്ഷ ബൽക്കിസ്, സീനിയർ
പിഎച്ച്ഐ ഖാലിദ് വി, പബ്ലിക് ഹെൽത്ത്
ഇൻസ്പെക്ടർമാരായശിഹാബ് കെ, സുബിൻ
കെ, സിജി പി എസ്, ആയിശ ബീവി, ഷീബ,
സജേഷ്, എന്നിവർ സംസാരിച്ചു.
എൻഎസ്എസ്വളണ്ടിയർ ആസിഫ് മുഹമ്മദ്
നന്ദി പറഞ്ഞു.
