വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധിക വെന്തു മരിച്ചു.
- Posted on January 19, 2025
- News
- By Goutham prakash
- 144 Views
കോട്ടയം.:
വൈക്കത്ത് വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധിക വെന്തു മരിച്ചു. ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് അയല്‍വാസികള്‍ കാണുകയായിരുന്നു. തുടര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വൈക്കം പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്.
സംഭവസ്ഥലത്ത് നിന്ന് കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം ലഭിച്ചത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ലേഖകൻ.
