ചമയപ്പുര : നാഷണല്‍ മേക്ക്അപ്പ് വര്‍ക്ക്‌ഷോപ്പിന് വര്‍ണ്ണാഭമായ തുടക്കം

സ്വന്തം ലേഖകൻ 


    കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ചയമയപ്പുര നാഷണല്‍ മേക്ക് അപ്പ് വര്‍ക്ക്‌ഷോപ്പിന് അക്കാദമിയില്‍ വര്‍ണ്ണാഭമായ തുടക്കം. ചലച്ചിത്ര സംവിധായകന്‍ കമല്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. കഥയെയും കഥാപാത്രങ്ങളെയും പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതില്‍ അഭിനയത്തോളം തന്നെ ചമയത്തിനും പ്രാധാന്യം ഉണ്ട്.പക്ഷേ പലരും ആ പ്രാധാന്യം മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സെല്ലുലോയിഡ് എന്ന സിനിമയില്‍ പൃഥിരാജിന് ജെ.സി. ഡാനിയേലിന്റെ രൂപസാദൃശ്യം വരുത്തിയതിലും ആ കാലത്തിലെ ജനങ്ങളുടെ ജീവിതം തന്മയത്വത്തോടെ അഭ്രപാളിയില്‍ എത്തിച്ചതിലും പട്ടണം റഷീദ് എന്ന ചമയവിദഗ്ദ്ധന്റെ പ്രതിഭ എടുത്തുപറയണ്ടതാണെന്ന്  കമല്‍ പറഞ്ഞു.അക്കാദമി നിര്‍വാഹക സമിതി അംഗം സഹീര്‍ അലി അധ്യക്ഷത വഹിച്ചു. ശില്പശാല ഡയക്ടര്‍ പട്ടണം റഷീദ് സിനിമാനടന്‍ സുനില്‍ സുഖദയുടെ മുഖത്ത് മേയ്ക്ക് അപ്പ് ഇട്ടു കൊണ്ട് ക്ലാസ്സ് ആരംഭിച്ചു.വര്‍ക്ക്‌ഷോപ്പ് ഡേലിഗേറ്റുകള്‍ക്കുള്ള ബാഗ് വിതരണം കലാമണ്ഡലം പി.എസ് ശാലിനിക്ക് നല്‍കികൊണ്ട് കമല്‍ നിര്‍വഹിച്ചു.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി .അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.തെരഞ്ഞെക്കപ്പെട്ട 30 ചമയകലാകാരരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.ശില്പശാല ജൂണ്‍ 26 ന് സമാപിക്കും


 ഞാന്‍ ഇപ്പോഴും വിദ്യാര്‍ത്ഥി : പട്ടണം റഷീദ് 


              ചമയകലയില്‍ ഞാന്‍ ഇപ്പോഴും വിദ്യാര്‍ത്ഥിയാണ് എന്നും അക്കാര്യത്തില്‍ 100 ശതമാനവും അധ്യാപകനല്ല എന്നും ചമയവിദഗ്ദ്ധന്‍ പട്ടണം റഷീദ് പറഞ്ഞു.ചമയപ്പുര നാഷണല്‍ മേയ്ക്ക് അപ്പ് വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.                  ഈ രംഗത്ത് പ്രൊഫഷണാലിസം കൊണ്ടുവരുന്നതിനും ചമയകല കേവലം വ്യക്തികളില്‍ മാത്രം ഒതുങ്ങാതെ എല്ലാവര്‍ക്കും പഠിക്കുന്നതിനുംവേണ്ടിയാണ് താന്‍ മേക്ക്അപ്പ് പഠിപ്പിക്കുന്ന സ്ഥാപനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.മറ്റുള്ളവരെ ചമയകല പഠിപ്പിക്കുന്നതോടൊപ്പം താനും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മേക്ക്അപ്പ് എന്ന കലയുടെ പ്രാധാന്യം മനസ്സിലാക്കി അക്കാദമി ഇത്തരം ഒരു വര്‍ക്ക്‌ഷോപ്പുമായി മുന്നോട്ട് വന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു


 ആകാംക്ഷയൊടുവില്‍ വൃദ്ധനാക്കി സുനില്‍സുഖദയെ 


   പട്ടണം റഷീദിന്റെ ബ്രഷ്  സിനിമാനടന്‍  സുനില്‍ സുഖദയുടെ മുഖത്തിലുടെ ചലിക്കുമ്പോള്‍ ചുറ്റിലും കൂടി നിന്നവരുടെ കണ്ണില്‍ ആകാംക്ഷ.ഓരോ നിമിഷവും ഒപ്പിയെടുക്കുന്നതിന് ക്യാമറ കണ്ണുകള്‍ മത്സരിച്ചു.നടന്റെ മുഖത്തില്‍ മേക്ക് അപ്പ് വരുത്തുന്ന മാറ്റങ്ങൾ ലൈവ് ആയി കാണുകയായിരുന്നു എല്ലാവരും.അക്കാദമി സംഘടിപ്പിച്ച ചമയപ്പുര നാഷണല്‍ മേയ്ക്ക് അപ്പ് വര്‍ക്ക്‌ഷോപ്പിലാണ് പട്ടണം റഷീദ് ലൈവായി മേയ്ക്ക് അപ്പ് ചെയ്തു രംഗത്തിറങ്ങിയത്.എല്ലാവരുടെയും ആകാംക്ഷയ്‌ക്കൊടുവില്‍ വൃദ്ധനായി സുനില്‍സുഖദ....

Author
Citizen Journalist

Goutham prakash

No description...

You May Also Like