റേഷന്‍കടകളിലെ ഒഴിവുകളിലേക്ക് ലൈസന്‍സികളെ നിയമിക്കുന്നു

ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈഓഫീസുകൾക്ക് കീഴിലെ റേഷന്‍കടകളിലെ നിലവിലുള്ള ഒഴിവുകളിലേക്ക് ലൈസന്‍സികളെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫീസിനു കീഴിലെ അഴൂര്‍, ചിറയിൻകീഴ് പഞ്ചായത്തുകളിലെ യഥാക്രമം രണ്ട്, മൂന്ന്, എട്ട്, ഒമ്പത് വാര്‍ഡുകളിലേക്കായി ജനറല്‍ വിഭാഗത്തിൽ ലൈസൻസികളെ നിയമിക്കുന്നതിന് ആറടിപ്പാത റേഷൻ ഡിപ്പോയിൽ വിജ്ഞാപനം ചെയ്തിരിക്കുന്നു.  


വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ ഇലകമൺ പഞ്ചായത്തില്‍ 15-ാം വാര്‍ഡിലും നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴിലെ മാണിക്കല്‍ പഞ്ചായത്തില്‍ 20-ാം വാര്‍ഡിലും ഭിന്നശേഷി വിഭാഗത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം ചെയ്യുന്ന റേഷൻ ഡിപ്പോകൾ യഥാക്രമം വിളപ്പുറം, നേതാജിപുരം. കിളിമാനൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭിന്നശേഷി വിഭാഗത്തിനായി മലയാമഠം റേഷൻ ഡിപ്പോയിലാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. 


നിശ്ചിത ഫോറത്തിലുള്ള എല്ലാ കോളങ്ങളും പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 7ന് വൈകീട്ട് 3ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.civilsupplieskerala.gov.in നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും നേരിട്ട് വാങ്ങുകയോ ചെയ്യാം. ലൈസൻസി നിയമനം സംബന്ധിച്ച സംശയങ്ങൾക്ക് 0471-2731240 എന്ന നമ്പറിൽ വിളിക്കുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like