കേരള വെറ്റിനറി സയൻസ് കോൺഗ്രസിന് തുടക്കമായി

"വെറ്ററിനറി മേഖലയുടെ അതിരുകളില്ലാത്ത ചക്രവാളങ്ങൾ" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര സമ്മേളനം

കൽപ്പറ്റ: കർഷകർക്ക് ഏത് സമയത്തും ബന്ധപ്പെടാവുന്ന തരത്തിൽ വെറ്റിനറി ഡോക്ടർമാർ കൂടുതൽ അർപ്പണബോധമുള്ളവരായിരിക്കണമെന്ന് മൃഗസംരംക്ഷണവകുപ്പ്  മന്ത്രി ചിഞ്ചു റാണി പറഞ്ഞു. പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സും, അന്തർദേശീയ സെമിനാറും വയനാട്  പൂക്കോട് വെറ്ററിനറി കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ചെറുകിട നാമമാത്ര കർഷകരുടേയും ഗ്രാമീണ സ്ത്രീകളുടേയും പ്രധാന ആശ്രിത മേഖലയായ മൃഗ സംരംക്ഷണ മേഖല ഏറെ പ്രതിബദ്ധത പുലർത്തി സംരംക്ഷിക്കണം. കർഷകർക്ക് ഏത് സമയത്തും ബന്ധപ്പെടാവുന്ന ടോൾ ഫ്രീ നമ്പർ, ആമ്പുലൻസ് അടക്കമുള സംവിധാനങ്ങൾ സർക്കാർ ഒരുക്കും.

മൃഗ സംരംക്ഷണ മേഖല സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു വർഷത്തിനകം പാൽ ഉദ്പ്പാദനത്തിൽ നാം സ്വാശ്രയത്വം കൈവരിക്കാൻ ഉള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് എന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നവംബർ 17 മുതൽ 19 വരെയാണ് വാർഷിക കോൺഗ്രസ് നടക്കുന്നത്. "വെറ്ററിനറി മേഖലയുടെ അതിരുകളില്ലാത്ത ചക്രവാളങ്ങൾ" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര സമ്മേളനം. 

വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.ആർ ശശീന്ദ്രനാഥ് മുഖ്യാതിഥിയായ ചടങ്ങിൽ കോംപെൻഡിയം പ്രകാശനവും നടന്നു. ഉദ്ഘാടന സമ്മേളനത്തിൽ വെറ്റിനറി സർവ്വകലാശാല ഡീൻ ഡോ. എം.കെ. നാരായണൻ സ്വാഗതവും, അസോസിയേറ്റ് ഡീൻ ഡോ. എസ്. മായ, ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. മോഹനൻ, വെറ്റിനറി സർവ്വകലാശാല വൈസ് ചാൻസ്ലർ ഡോ. ശശീന്ദ്രനാഥ്,  ഡോ.സി. ലത, ഡോ.കെ.വിജയകുമാർ, ഡോ. വി.എം ഹാരീസ്, ഡോ. ആർ. രാജീവ്, ഡോ.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.എ. ഇർഷാദ് നന്ദിയും പറഞ്ഞു.

മൃഗസംരക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. അഭിജിത്ത് മിത്ര നവംബർ 18 ന് ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിൽ ശ്രദ്ധേയരായ നിരവധി ചികിത്സകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും.  ഇതോടനുബന്ധിച്ച് പതിനേഴാം തീയതി കർഷകർക്കും വനിതാ സംരംഭകർക്കുമുള്ള സെമിനാർ നടന്നു.

 അടിസ്ഥാന വെറ്ററിനറി വിഷയങ്ങളും മൃഗാരോഗ്യവും മുതൽ കാലാവസ്ഥാ വ്യതിയാനവും ഏകാരോഗ്യവും വരെയുള്ള ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമ്മേളനം 19 ന് സമാപിക്കും.

Author
Journalist

Dency Dominic

No description...

You May Also Like