ഓൺലൈൻ വ്യാപാര തട്ടിപ്പിലെ മുഖ്യ ആസൂത്രകർ പിടിയിലായി.
- Posted on February 18, 2025
- News
- By Goutham prakash
- 168 Views
ഓൺലൈൻ വ്യാപാര തട്ടിപ്പ് സംഘത്തിൽ പ്രധാനികളായ രണ്ടു പ്രതികളെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ 19 കാരൻ അജീർ, 22 വയസുള്ള ശുഹൈബ് എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര സ്വദേശിക്ക് ഓഹരി വ്യാപാര കമ്പനിയിലൂടെ ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി 81.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഡിവൈഎസ്പി റെജി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബർ ക്രൈം പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്.
