നിലമ്പൂർ തിരഞ്ഞെടുപ്പ്ആയുധം, ഡെപ്പോസിറ്റ് ചെയ്യണം
- Posted on May 28, 2025
- News
- By Goutham prakash
- 72 Views
സി.ഡി. സുനീഷ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ജില്ലയിലെ ആയുധ ലൈസന്‍സ് കൈവശമുള്ളവര്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ മൂന്ന് ദിവസത്തിനകം ആയുധം ഡെപ്പോസിറ്റ് ചെയ്യണം. ഇളവ് ലഭിച്ചവരല്ലാതെ യഥാസമയം ആയുധം ഡെപ്പോസിറ്റ് ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 19 ന് പോളിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുമണിവരെ നിജപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ യു കേൽക്കർ അറിയിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23 രാവിലെ 8 മുതൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 തിങ്കൾ രാവിലെ എട്ടുമണി മുതലായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കൽ അറിയിച്ചു.
