ഓണത്തിന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള കാർഷിക സർവകലാശാല

മലയാളി, ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോള്‍, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളില്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാല സാമ്പിള്‍ പരിശോധനാ ഫലം.


ലയാളി, ഓണസദ്യയ്ക്ക് വട്ടം കൂട്ടുമ്പോള്‍, പൊതുവിപണിയിലെ പച്ചക്കറി ഇനങ്ങളില്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാല സാമ്പിള്‍ പരിശോധനാ ഫലം.



2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍.


സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക,​ ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.


ഇതില്‍ തക്കാളിയില്‍ മെറ്റാലാക്‌സില്‍, കാരറ്റില്‍ ക്‌ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി.


15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്‌സലി, സാമ്ബാര്‍ മുളക്, കാരറ്റ്, സലാഡ് വെള്ളരി, പാവയ്ക്ക എന്നിവയില്‍ 30-50 ശതമാനത്തിലും വിഷാംശമുണ്ട്. അതേസമയം കായ, നേന്ത്രപ്പഴം, സവാള, മത്തന്‍, കുമ്ബളം എന്നിവയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്താത്തതാണ് ആശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 534 പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജന സാമ്ബിളുകളില്‍ 187ലും കീടനാശിനിയുണ്ട്. പൊതുവിപണി, ഇക്കോഷോപ്പ്, ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുറമേ കര്‍ഷകരില്‍ നിന്ന് നേരിട്ടും സാമ്ബിളെടുത്തിരുന്നു.


കീടനാശിനിയുള്ളവ (പൊതുവിപണി)


ചുവന്ന ചീര, കാപ്‌സിക്കം, ബജിമുളക്, ഉലുവ, പുതിന, ബീന്‍സ്, കത്തിരി, കോവയ്ക്ക, പാവയ്ക്ക, സലാഡ് വെള്ളരി, പയര്‍, മല്ലി, ജീരകം, ഇഞ്ചി, പെരുംജീരകപ്പൊടികള്‍.


കണ്ടെത്താത്തവ


കാബേജ്, ചേമ്ബ്, ചേന, ഇഞ്ചി, വെളുത്തുള്ളി, നെല്ലിക്ക, പച്ചമാങ്ങ, മുസംബി, പപ്പായ, കൈതച്ചക്ക, മാതളം, തണ്ണിമത്തന്‍ (മഞ്ഞ), തക്കോലം, അയമോദകം, കുരുമുളക്, കറുവപ്പട്ട.


പച്ചക്കറിയിലെ വിഷാംശം


പൊതുവിപണിയില്‍ 47.62 സാമ്ബിളില്‍

കര്‍ഷകരില്‍ നിന്ന് 18.18

ഇക്കോ ഷോപ്പ് 15.79

ജൈവമെന്ന പേരിലുള്ളവ 19.44


മുന്‍കരുതല്‍


പച്ചക്കറി മുറിച്ച്‌ പുളിവെള്ളത്തില്‍ കഴുകുന്നത് വിനാഗിരി വെള്ളം, വെജിറ്റബിള്‍ വാഷ് എന്നിവയേക്കാള്‍ ഫലപ്രദമാണ്. പഴങ്ങള്‍, ഫ്‌ളവര്‍, കാരറ്റ് പോലുള്ളവ മുറിക്കാതെ കഴുകാം.


ഫെഡറൽ ബാങ്ക് എഞ്ചിനീയർ ബിരുദ ധാരികളെ തേടുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like