സെൻട്രലൈസ്ഡ് ഇൻസ്ട്രുമെൻ്റേഷൻ & റിസർച്ച് ലാബ് ഉദ്ഘാടനം ഇന്ന്
- Posted on February 06, 2025
- News
- By Goutham prakash
- 204 Views
കേരളത്തിലെ ഏഴ് ലാബുകളിൽ ആദ്യത്തേതാണ് വിമൻസ് കോളേജിൽ ആരംഭിക്കുന്നത്
കേരള നെറ്റ് വർക്ക് ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻ്റെ സെൻട്രലൈസ്ഡ് ഇൻസ്ട്രുമെൻ്റേഷൻ & റിസർച്ച് ലാബ് ഇന്ന് (ഫെബ്രുവരി 6) ഉച്ചയ്ക്ക് 2.30ന് ഗവ.വിമൻസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏഴ് ലാബുകളിൽ ആദ്യത്തേതാണ് വിമൻസ് കോളേജിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ആൻ്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ, കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ പ്രൊഫ. ജിജു പി. അലക്സ്, വിമൻസ് കോളേജ് പ്രിൻസിപ്പാൾ അനില ജെ. എസ്, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സുധീർ കെ എന്നിവർ പങ്കെടുക്കും.
സി.ഡി. സുനീഷ്.
