പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; സഹപാഠി പിടിയിൽ.
- Posted on April 02, 2025
- News
- By Goutham prakash
- 121 Views
 
                                                    ആലപ്പുഴ:-
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ, ഉത്തരവാദിയായ സഹപാഠി പിടിയിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞമാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ, സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി.
ദിവസങ്ങൾക്ക് ശേഷം പ്ലസ് വൺ വിദ്യാർഥിനിയും കുഞ്ഞും എവിടെയാണ് ഇപ്പോഴുള്ളതെന്ന് സഹപാഠി തിരക്കിയിറങ്ങിയതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പോക്‌സോ നിയമം അനുസരിച്ചാണ് ഒളിവിൽ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

 
                                                                     
                                