രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന 'സാരി' ഉടനെ റിലീസാകും.
- Posted on April 02, 2025
- News
- By Goutham prakash
- 296 Views
ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രം റിലീസ് ചെയ്യാന്‍ ഇനി മൂന്ന് ദിനം. മലയാളിയായ ആരാധ്യ ദേവിയാണ്(ശ്രീലക്ഷ്മി സതീഷ്) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗിരി കൃഷ്ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം രവി വര്‍മ ആണ് നിര്‍മ്മിക്കുന്നത്. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏപ്രില്‍ 4ന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സ്നേഹം മൂവീസ്, സന്‍ഹാ സ്റ്റുഡിയോ റിലീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
