എക്സിറ്റ് പോൾ എക്സാറ്റയപ്പോൾ താമര വാടി
- Posted on June 04, 2024
- News
- By Arpana S Prasad
- 276 Views
തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി
എക്സിറ്റ് പോൾ പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനവിധിയാണ് പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ ആരംഭിച്ച ആധിപത്യം അവസാനം വരെ നിലനിർത്താൻ ഇന്ത്യ മുന്നണിയിലെ ഓരോ കക്ഷികൾക്കും സാധിച്ചു. 400 സീറ്റിന് മുകളിലേക്ക് പോകുമെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ബിജെപിയേയും കൂട്ടാളികളേയും 300 സീറ്റിനുള്ളിലേക്ക് പിടിച്ചു നിർത്തിക്കൊണ്ടാണ് ഇന്ത്യാ സഖ്യം മുന്നേറുന്നത്. എൻഡിഎ സഖ്യം 298 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എൻഡിഎ സഖ്യത്തിന് 224 സീറ്റുകളിൽ ലീഡ് പിടിക്കാൻ സാധിച്ചിട്ടുണ്ട്.
തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ്തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി തൃശൂരിൽ നേടിതൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി. മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി തൃശൂരിൽ നേടിയത്. ഏറെ നേരം നീണ്ടു നിന്ന ആശങ്കൾക്കൊടുവിലാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി ഡോ ശശി തരൂരിന്റെ തേരോട്ടം കാണാനായത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിൻറെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്.
സംസ്ഥാനത്ത് ഇത്തവണയും എൽഡിഎഫിന് തിരിച്ചടി. 20 സീറ്റുകളിൽ ആലത്തൂർ മാത്രമാണ് കേരളത്തിൽ ഇടത് പക്ഷത്തിന് ഒപ്പം നിന്നത്. തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും ജയം കണ്ടെത്തി. കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, വയനാട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയം കണ്ടു.
പ്രാദേശിക തലത്തിൽ ബിജെപി വലിയ തിരിച്ചടി തന്നെ നേരിട്ടു. ഉത്തർ പ്രദേശും പ്രത്യേകിച്ച് അയോധ്യയും ഇതിൻെറ നേർക്കാഴ്ചകളായി. രാമക്ഷേത്രമുള്ള മണ്ഡലത്തിൽ പോലും ബിജെപി സ്ഥാനാർഥി പിന്നിലാകുന്ന കാഴ്ചയുണ്ടായി .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലീഡ് നില പോലും വൻരീതിയിൽ കുറയ്ക്കാൻ എസ്പി-കോൺഗ്രസ് സഖ്യത്തിനായി. വോട്ടെണ്ണലിന്റെ രണ്ടാംഘട്ടത്തിൽ വാരാണസിയിൽ മോദി 6,000 വോട്ടിന് പിന്നിൽ പോയത് ബിജെപിയെ ഞെട്ടിച്ചു. കോൺഗ്രസിന്റെ അജയ് റായ് മോദിയുടെ വോട്ട് ബാങ്കുകൾ പിടിച്ചുകുലുക്കി.
തെരഞ്ഞെടുപ്പ് കാലത്തെ പ്രധാനമന്ത്രിയുടെ വർഗീയ പരാമർശങ്ങളും, ഹിന്ദുത്വവൽക്കരവും ബിജെപിക്ക് കനത്ത തിരിച്ചടിയായി. അരവിന്ദ് കേജ് രിവാളിൻെറ അറസ്റ്റ്, വിവാദങ്ങൾ, പ്രതിപക്ഷ നേതാക്കളുടെ വീടുകളിലെ ഇഡി റെയിഡ് എന്നിവയെല്ലാം ഇതോട് ചേർത്ത് വായിക്കണം.
പ്രത്യേക ലേഖിക.
