പൂവാംകുറുന്തൽ

അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥങ്ങളിലൂടെ വാഗ്ഭടാ നന്ദൻ കേരളത്തിൽ പ്രചരിപ്പിച്ച ചികിത്സാരീതികളിൽ പൂവാംകുറുന്തൽ ചേർത്തിരുന്നത് ആയി ചരിത്രത്താളുകളിൽ രേഖപ്പെടുത്തുന്നു

ശാഖോപശാഖകളായി വളരുന്ന പൂവാംകുറുന്തലിന്റെ സ്വദേശം പടിഞ്ഞാറൻ ഓസ്ട്രേലിയയാണ്. കാട്ടുചെടി പോലെ ഇവ സമതലങ്ങളിലും,  കുന്നുകളിലും റോഡ് വക്കിലും യഥേഷ്ടം വളരുന്നു. ഏകവർഷിയായ ഈ സസ്യത്തിന് ഒരേസമയം ചെറുതും, വലുതുമായ പല തരത്തിലുള്ള ഇലകളണുള്ളത്. ഈ സസ്യത്തിന് സംസ്കൃതത്തിൽ " സഹവേദി " എന്നും, " ഉത്തമ കന്യാപത്രം "എന്നും,  "ആഷ്കളേഡ് "എന്നും പേരുണ്ട്.

വെർണോണിയ സിനെറിയ എന്ന ശാസ്ത്രനാമമുള്ള സൂര്യകാന്തി ചെടിയുടെ കുടുംബത്തിൽപെട്ട പൂവാംകുരുന്നിനെ അസ്റ്റ റേസി എന്ന സസ്യകുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അമൂല്യ സസ്യം നാട്ടുവൈദ്യത്തിലും, ആയുർവേദത്തിലും ഉപയോഗിക്കുന്നുണ്ട്. അഷ്ടാംഗസംഗ്രഹം, അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥങ്ങളിലൂടെ വാഗ്ഭടാ നന്ദൻ കേരളത്തിൽ പ്രചരിപ്പിച്ച ചികിത്സാരീതികളിൽ പൂവാംകുറുന്തൽ ചേർത്തിരുന്നത് ആയി ചരിത്രത്താളുകളിൽ രേഖപ്പെടുത്തുന്നു.

പണ്ട് സ്ത്രീകളും, പെൺകുട്ടികളും മംഗള സൂചകമായി ചൂടിയിരുന്ന ദശപുഷ്പാംഗമാണ് പൂവാം കുറുന്തൽ. പണ്ട് വീടുകളിൽ മുത്തശ്ശി മാർ പൂവാംകുറുന്നില വിളക്കിന്റെ തീയിൽ കാണിച്ച്, കരി ഉണ്ടാക്കി വെളിച്ചെണ്ണയും ചേർത്ത് കണ്മഷിയായി ഉപയോഗിച്ചിരുന്നു. 

പൂവാംകുരുന്നിലയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണ്?

എല്ലായിനം പനികൾക്കും പൂവാംകുറുന്തൽ ഔഷധമായി ഉപയോഗിക്കുന്നു. ഇത് മൂത്രതടസ്സം ഇല്ലാതാക്കുന്നു. ചെങ്കണ്ണിനും, തിമിരത്തിനും ഇത് വളരെ വിശേഷപ്പെട്ട ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന നീര് മാറ്റാനും ഇത് ഉപയോഗിക്കുന്നു. തേൾ വിഷ ശമനത്തിനും, രക്തശുദ്ധി ഉണ്ടാക്കാനും ഈ ചെടി ഉത്തമമാണ്. ശരീരതാപം കുറയ്ക്കുന്നു. മൂത്രപ്രവാഹം സുഗമമാക്കുന്നു. ശരീരത്തിലെവിഷം കളഞ്ഞ് രക്ത ശുദ്ധി വരുത്തുകയും ചെയ്യുന്നു. മലമ്പനിക്കും, നേത്ര ചികിത്സക്കും ഉപയോഗിക്കുന്നു.

മൂക്കിലെ ദശ വളർച്ച തടയുന്നു. തലവേദനയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. കൂടാതെ രാപ്പനി ഔഷധ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. അത്യപൂർവമായ രോഗശമന ശേഷിയുള്ള ഈ സസ്യം ക്യാൻസർ കോശങ്ങളെ നശിപ്പിക്കും. ഇതിനാലാണ് ഔഷധ നിർമ്മാണത്തിനായി വ്യാവസായിക അടിസ്ഥാനത്തിൽ ഇന്ത്യയിൽ പൂവാംകുറുന്നില കൃഷി ചെയ്യുന്നത്. അതുപോലെ ഈ ചെടി ഐശ്വര്യത്തിനും,  ദാരിദ്ര നാശത്തിനുദകുമെന്നും  ഐതിഹ്യം ഉണ്ട്. ഔഷധസസ്യ സമൃദ്ധമായ കേരളത്തിൽ ഭൂരിഭാഗം ഔഷധങ്ങളും തയ്യാറാക്കുന്നതിൽ പൂവാംകുറുന്നിലക്ക് പ്രമുഖ പങ്കുണ്ട്. പുരാതന കാലം മുതൽ തന്നെ ഔഷധഗുണത്തിൽ അഗ്രഗണ്യനായ പൂവാംകുരുന്നിലയുടെ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കുറുന്തോട്ടി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like