കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കലും പുനരുദ്ധാരണവും’ പദ്ധതിക്ക് തുടക്കമിട്ട് കുസാറ്റ്
- Posted on December 09, 2024
- News
- By Goutham prakash
- 190 Views
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക
ശാലയിലെ കോമൺവെൽത്ത് പദ്ധതിയും,
യുകെയിലെ
കോമൺവെൽത്തുമായിസഹകരിച്ച്
ഇളംകുന്നപ്പുഴ പഞ്ചായത്തിലെ
കണ്ടൽക്കാടുകളുടെ പുനരുദ്ധാരണത്തിനായി,
എറണാകുളം വൈപ്പിൻഇളങ്കുന്നപ്പുഴ
ഗ്രാമപഞ്ചായത്തിൽ കണ്ടൽക്കാടുകൾ
നട്ടുപിടിപ്പിക്കുന്നതിനും പുനരുദ്ധാരണത്തിനും
ഡിസംബർ 4 ന് തുടക്കംകുറിച്ചു. സ്കൂൾ ഓഫ്
ഇൻഡസ്ട്രിയൽ ഫിഷറീസിലെ കെനിയൻ
റിസർച്ച് സ്കോളറായ ഫ്രെഡറിക് ജുമാ സ്യന്യ,
സീനിയർപ്രൊഫസർ ഡോ. എം.
ഹരികൃഷ്ണന്റെ മാർഗനിർദേശപ്രകാരമാണ്
പരിപാടിക്ക് തുടക്കമിട്ടത്.
വൈപ്പിനിലെ പ്രശസ്ത കണ്ടൽക്കാട്
സംരക്ഷകനായ ടി. പി. മുരുകേശനുമായി
സഹകരിച്ച് പഞ്ചായത്തിൽ 500
കണ്ടൽക്കാടുകൾ നട്ടുപിടിപ്പിച്ചു. കണ്ണൂർ
സർവകലാശാല മുൻ വൈസ് ചാൻസലറും
കുസാറ്റ് ഫാക്കൽറ്റി ഓഫ് മറൈൻസയൻസസ്
ഡീനുമായ പ്രൊഫ. ഡോ. എസ്. ബിജോയ്
നന്ദൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
ഇളംകുന്നപ്പുഴപഞ്ചായത്ത് പ്രസിഡന്റ് രസികല
പ്രിയരാജ്, സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ
ഫിഷറീസ് ഡയറക്ടർ ഡോ. എസ്. സാബു,
ഇളംകുന്നപ്പുഴ പഞ്ചായത്ത് വാർഡ് അംഗം
സ്വാതിഷ് സത്യൻ, സ്കൂൾ ഓഫ്
ഇൻഡസ്ട്രിയൽ ഫിഷറീസ് സീനിയർ
പ്രൊഫസർഡോ. ഹരികൃഷ്ണൻ എന്നിവർ
ഈ സംരംഭത്തിന്റെ ഭാഗമായി. കുസാറ്റിലെ
കണ്ടൽക്കാട് ഗവേഷകയായ ഡോ.
ശ്രീലക്ഷ്മിയുംശ്രീ ടി. പി. മുരുകേശനും
എന്നിവർ കണ്ടൽക്കാടുകളുടെ
സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ
ക്ലാസുകൾ നടത്തി. കാലാവസ്ഥാ
വ്യതിയാനത്തെ ചെറുക്കുന്നതിനും തീരദേശ
ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും
പ്രകൃതി അധിഷ്ഠിതപരിഹാരങ്ങളായി
കണ്ടൽക്കാടുകളുടെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.‘കണ്ടൽക്കാടുകളുടെ
സംരക്ഷണം’ എന്നവിഷയത്തിൽ
പഞ്ചായത്തിലെ സ്കൂളുകളിലുടനീളം
ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ളഅവബോധവും
പ്രവർത്തനവും (യുവാക്കൾക്കിടയിൽ)
അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാനാണ് ഈ പദ്ധതിവഴി
ലക്ഷ്യമിടുന്നത്.
