മതേതര ഇന്ത്യ ക്കായി രാഷ്ടീയ പ്രതിരോധം തീർത്ത ചുവന്ന സൂര്യൻ യെചൂരി
- Posted on September 12, 2024
- News
- By Varsha Giri
- 63 Views
വിദ്യാർത്ഥിയായിരിക്കുമ്പോൾ ശരീരത്തിലും
മനസ്സിനും കമ്യൂണിസം
ആവാഹിച്ച ചുവന്ന സൂര്യൻ,
' സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു.
72 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു . സി.പി.എമ്മിൻ്റെ വിദ്യാർത്ഥി സംഘടനയായ എസ് .എഫ് .ഐ .യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി 1992 മുതൽ 32 വർഷം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്ന് തവണ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.രാജ്യത്തെ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും കർമ്മനിരതനായ സഖാവായിരുന്നു. വയനാട് ഉൾപ്പടെ പ്രാദേശിക രാഷ്ട്രീയം മുതൽ ദേശീയ രാഷ്ട്രീയം വരെ ഇടത് നിലപാടിലുറച്ച് സമവായ ആശയങ്ങളിലൂടെയും പ്രക്ഷോഭ പാതയിലൂടെയും പാർട്ടിയെയും പ്രവർത്തകരെയും നയിച്ചു. നിലവിൽ ഇന്ത്യാ മുന്നണി പ്രധാന നേതാക്കളിലൊരാളായി മാറി. ഇടത് നയങ്ങൾക്കിടയിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ വലതുപക്ഷ രാഷ്ട്രീയ നേതാക്കളുമായി സമരസപ്പെട്ടും കുത്തകകൾക്കെതിരെയും ആഗോളവൽക്കരണ - ഉദാര വൽക്കരണ നയങ്ങൾക്കെതിരെയും സ്വകാര്യവൽക്കരണത്തിനെതിരെയും സന്ധിയില്ലാ സമരം ചെയ്തു. ന്യൂമോണിയ ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. രാജ്യത്തെ മുതിർന്ന നേതാക്കളെല്ലാം അദ്ദേഹത്തിൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ചു.സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസ്സുണ്ട്. നെഞ്ചിലെ അണുബാധയെത്തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചികിത്സയിലായിരുന്നു.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി, സർവേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായി 1952 ഓഗസ്റ്റ് 12ന് തമിഴ്നാട്ടിലെ മദ്രാസിലാണ് ജനിച്ചത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ യെച്ചൂരി ജെ.എൻ.യുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ജെ.എൻ.യുവിൽ പഠിക്കുന്നതിനിടെ രാജ്യത്തെ മുൻനിര വിദ്യാർഥി നേതാക്കളിൽ ഒരാളായും യെച്ചൂരി മാറി.
ജെ എൻ.യുവിൽ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായത്. 1974ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നുവട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂർത്തിയാക്കാനായില്ല.
അടിയന്തിരാവസ്ഥ കാലത്ത് മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പം യെച്ചൂരിയും അറസ്റ്റിലായി. 1986ൽ SFI ദേശീയ പ്രസിഡൻറായി. 1984ൽ 32-ാം വയസ്സിൽ സിപിഎം കേന്ദ്രക്കമ്മിറ്റിയിലെത്തി. 1988ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗവുമായി. 1992ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി.
2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിലാണ് സിപിഎം ജനറൽ സെക്രട്ടറിയായത്. 2018ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും പാർട്ടിയുടെ ഉന്നതപദവിയിലെത്തി. പാർട്ടി മുഖപത്രം പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററാണ്. 2005ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക സീമാ ചിസിയാണ് ഭാര്യ. അന്തരിച്ച യുവ മാധ്യമപ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവരാണ് മക്കൾ.